നെല്ലിപ്പൊയിൽ :
നെല്ലിപൊയിൽ സെന്റ് തോമസ് എൽ.പി സ്കൂളിന്റെ 2023-24 അദ്ധ്യായയന വർഷത്തെ പ്രവേശനോത്സവവും സ്കൂളിൽ നിന്നും ഈ വർഷം ട്രാൻസ്ഫറായി പോകുന്ന എബ്രഹാം മാത്യു സാറിനുള്ള യാത്രയയപ്പ് സംഗമവും നടത്തി.


 ഇന്ന് രാവിലെ സ്കൂൾ ഓഡിറ്റോറിയത്തിൽ സ്കൂൾ പി.ടി.എ പ്രസിഡന്റ് ശ്രീ. ജിനേഷ് കുര്യന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ കോടഞ്ചേരി സബ് ഇൻസ്പെക്ടർ  അഭിലാഷ് കെ.സി ഉദ്ഘാടനം നിർവഹിച്ചു.

 കോടഞ്ചേരി ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് മെമ്പർ റോസമ്മ തോമസ് ചടങ്ങിൽ മുഖ്യാതിഥിയായി. നെല്ലിപൊയിൽ സെന്റ് തോമസ് ചർച്ച് വികാരി  ഫാദർ വർഗീസ് വി ജോൺ അനുഗ്രഹ ഭാഷണം നിർവഹിച്ചു. സ്കൂൾ കോർഡിനേറ്റർ ഫാദർ ബേബി ജോൺ ട്രാൻസ്ഫർ ആയി പോകുന്ന പ്രധാനധ്യാപകനുള്ള ഉപഹാരം നൽകുകയും കുട്ടികളോട് സ്നേഹഭാഷണം നിർവഹിക്കുകയും ചെയ്തു.

 കുട്ടികൾക്കുള്ള ശുചിത്വ പ്രതിജ്ഞ സ്കൂൾ അധ്യാപിക ലിബിന ടീച്ചർ ചൊല്ലിക്കൊടുത്തു. തുടർന്ന് പുതുതായി അഡ്മിഷൻ എടുത്ത വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണവും നടന്നു. സി. സി ആൻഡ്രൂസ്, സാബു മനയിൽ, മനോജ് T കുര്യൻ, ടിജു അധികാരത്തിൽ, ബിജു  ഓത്തിക്കൽ, ഗീതാ ലിബീഷ്, തോമസ് എം എ എന്നിവർ സംസാരിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ എബ്രഹാം മാത്യു സാർ സ്വാഗതവും സീനിയർ അധ്യാപിക ഷിജി ടീച്ചർ നന്ദിയും പറഞ്ഞു.....

Post a Comment

Previous Post Next Post