കോടഞ്ചേരി: തുഷാരഗിരിയിൽ കാട്ടാന കൂട്ടം ഇറങ്ങി കൃഷി നശിപ്പിച്ച മൂത്തേടത്ത് ചാക്കോ, പൂവൻ പറമ്പിൽ വർഗീസ്, പൂളപറമ്പത്ത് സത്യൻ, ചക്കമൂട്ടിൽ ബാബു, പുല്ലുവേലി വിനോദ്, പുളിക്കൽ ജോയി, ടോണി പന്തലാടി എന്നിവരുടെ കൃഷിയിടങ്ങൾ കർഷ കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് അഡ്വക്കേറ്റ് ബിജു കണ്ണന്തറ സന്ദർശിച്ചു.
സോളാർ പെൻസിങ്ങ് തകരാറിലായത് മൂലം കാട്ടാനക്കൂട്ടം ഇറങ്ങി കൃഷിയും വീടും നശിപ്പിച്ച കർഷകർക്ക് അടിയന്തര സഹായം നൽകണമെന്നും,
കർഷകർ പരാതിപ്പെട്ടിട്ടും നടപടി സ്വീകരിക്കാത്ത വനംവകുപ്പിന്റെ കിരാതന നടപടി അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മേഖലയിൽ കുട്ടിയാന ഉൾപ്പെടുന്ന കാട്ടാനക്കൂട്ടം മാസങ്ങളായി തമ്പടിച്ചിട്ടും ഉൾവനത്തിലേക്ക് കയറ്റി വിടാൻ നടപടി സ്വീകരിക്കാത്ത വനംവകുപ്പിനെതിരെ കർഷകരെ അണിനിരത്തി നിയമനടപടി സ്വീകരിക്കാൻ എല്ലാ സഹായവും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന് ഒപ്പം ഗ്രാമപഞ്ചായത്ത് മെമ്പർ സിസിലി ജേക്കബ്, യുഡിഎഫ് ചെയർമാൻ ഫ്രാൻസിസ് ചാലിൽ, മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡണ്ട് വിൻസന്റ് വടക്കേമുറിയിൽ,കർഷക കോൺഗ്രസ് ജില്ലാ ഭാരവാഹികളായ, സാബു മനയിൽ, സുബ്രഹ്മണ്യൻ കൂടത്തായി, കർഷക കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട്, മനോജ് വാഴപ്പറമ്പിൽ,കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട്, ബൈജു കിഴക്കേടത്ത്, ആന്റണി നീർ വേലിൽ, ജിജിഎലി വാലുങ്കൽ, ലൈജു അരീപ്പറമ്പിൽ, കമറുദ്ദീൻ അടിവാരം,സോജി പാപ്പനശ്ശേരി,ബേബി കോട്ടപ്പള്ളി, ജോർജ് പുത്തൻപുര. എന്നിവർ ഒപ്പമുണ്ടായിരുന്നു.
إرسال تعليق