തിരുവമ്പാടി : കേരളത്തിലെ വിദ്യാലയങ്ങളിൽ കേരള വിദ്യാഭ്യാസ ചട്ടം പ്രകാരം നിയമിക്കപ്പെട്ട മുഴുവൻ അധ്യാപകർക്കും നിയമന അംഗീകാരം ഉടനെ നൽകണമെന്ന് കെ. പി. എസ്. ടി. എ ജില്ലാ നേതൃത്വ പരിശീലന ക്യാമ്പ് സർക്കാരിനോട് ആവശ്യപ്പെട്ടു 2018ന് ശേഷം നിയമിക്കപ്പെട്ട പതിനായിരത്തിൽപരം അധ്യാപകർ ഒരു വേതനവും ലഭിക്കാതെ വർഷങ്ങളായി ജോലി ചെയ്യുന്ന അവസ്ഥയാനുള്ളത്.
മുഴുവൻ അധ്യാപകർക്കും നിയമന അംഗീകാരം നൽകണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ജൂലൈ ഒന്നിന് നടക്കുന്ന സെക്കട്ടേറിയേറ്റ് മാർച്ച് വിജയിപ്പിക്കാനും തീരുമാനിച്ചു സമാപന സമ്മേളനം സംസ്ഥാന സെക്രട്ടറി പി. കെ. അരവിന്ദൻ. ഉദ്ഘാടനം ചെയ്തു.
വിവിധ സെഷനുകൾ കെ. പി . എസ്. ടി. എ സംസ്ഥാന പ്രസിഡന്റ് കെ. അബ്ദുൽ മജീദ്, കെ. ജി. ഓ. യു. സംസ്ഥാന സെക്രട്ടറി. പി. ഉണ്ണികൃഷ്ണൻ ക്ലാസ്സ് എടുത്തു.
ജില്ലാ പ്രസിഡന്റ് ഷാജു. പി. കൃഷ്ണൻ അധ്യക്ഷത വഹിച്ചു കെ. പി. എസ്. ടി. എ. സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് എൻ ശ്യാംകുമാർ, ജില്ലാ സെക്രട്ടറി ടി. കെ. പ്രവീൺ, ജില്ലാ ട്രഷറർ ടി.ടി. ബിനു,പി. ജെ. ദേവസ്യ പി. എം ശ്രീജിത്ത്,സജീവൻ കുഞ്ഞോത്ത്. ടി. ആബിദ്.യു. കെ. സുധീർ കുമാർ ഇ. എം ജ്യോതി, പി. സിജു,ജെസ്സി മോൾ എന്നിവർ സംസാരിച്ചു.
إرسال تعليق