തിരുവമ്പാടി: ലോക പരിസ്ഥിതി ദിനത്തിന്റെ അൻപതാം വാർഷിക ദിനത്തിന്റെ ഭാഗമായി തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ  വ്യാപാരി വ്യവസായ ഏകോപന സമിതി യൂത്ത് വിങ്ങ്, എൻജിഒ യൂണിയൻ താമരശ്ശേരി ഏരിയ കമ്മിറ്റി എന്നീ സംഘടനകളുടെ നേതൃത്വത്തിൽ ഫലവൃക്ഷതൈകൾ നട്ടു.


   ആശുപത്രി കോമ്പൗണ്ടിൽ റമ്പൂട്ടാൻ ,മാവ് പേരക്ക,തുടങ്ങിയ ഫലവൃക്ഷതൈകളാണ് നട്ടത്. ചടങ്ങിൽ മെഡിക്കൽ ഓഫീസർ ഡോ.ഫെസിന ഹസ്സൻ ,കേരള വ്യാപാരി വ്യവസായി തിരുവമ്പാടി യുണിറ്റ്  പ്രസിഡന്റ് ജിജി തോമസ്, യൂത്ത് വിംഗ് പ്രസിഡന്റ് ഗിരീഷ് വി, സെക്രട്ടറി അനൂപ് സി വി, ഹെൽത്ത്‌ ഇൻസ്‌പെക്ടർ എം.സുനീർ,ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ ശ്രീജിത്ത്‌ കെ.ബി എന്നിവർ  സംസാരിച്ചു.


 ചടങ്ങിൽ ഷില്ലി എൻ വി (പി എച്ച് എൻ ) കമറുന്നിസ (ഫാർമസിസ്റ്റ് ) മിനി വിഎം (ജെ പി എച്ച് എൻ) കെഎംസിടി നേഴ്സിങ് കോളേജ് വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.

Post a Comment

أحدث أقدم