തിരുവമ്പാടി : ലഹരിയില്ലാത്ത ഒരു നാടിനെ സ്വപ്നം കാണാൻ വിദ്യാർത്ഥികൾക്ക് കഴിയണമെന്ന് താമരശേരി ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ ഉദ്ബോധിപ്പിച്ചു. കെ സി ബി സി മദ്യ വിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തിൽ രൂപതയിലെ സ്കൂളുകളിൽ പ്രവർത്തിക്കുന്ന വ്യത്തിത്വ വികസന , ലഹരി വിരുദ്ധ ക്ലബ്ബിന്റെ ഈ വർഷത്തെ പ്രവർത്തനവും സാഹിത്യോത്സവ വിജയി കൾക്കുള്ള അവാർഡ് ദാന സമ്മേളനവും ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രസംഗിക്കുകയായിരുന്നു ബിഷപ്പ്.
ലഹരി മൂലം ഇനി ഒരു കുട്ടിയുടെ പോലും നശിപ്പിക്കാൻ ഇടയാകരുത്. അതിനുള്ള സുരക്ഷിതത്വം വ്യക്തിത്വ വികസന ക്ലബ്ബിലൂടെ ലഭ്യമാകണമെന്നും മൂല്യ ബോധമുള്ള പുത്തൻ തലമുറയെ വാർത്തെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
തിരുവമ്പാടി സേ ക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ രൂപതാ പ്രസിഡന്റ് കുര്യൻ ചെമ്പനാനിയിൽ അദ്ധ്യക്ഷത വഹിച്ചു. രൂപതാ ഡയറക്ടർ ഫാദർ തോമസ് പാറൻ കുളങ്ങര ആ മുഖ പ്രഭാഷണവും സ്കൂൾ മാനേജർ ഫാദർ തോമസ് നാഗ പറമ്പിൽ മുഖ്യ പ്രഭാഷണവും നടത്തി രൂപതാ സെക്രട്ടറി ജോളി ഉണ്ണിയേപ്പിള്ളിൽ, പ്രിൻസിപ്പൽ വിപിൻ എം സെബാസ്റ്റ്യൻ, ഹെഡ് മാസ്റ്റർ സജി തോമസ്, പി ടി എ പ്രസിഡന്റ് ജെമീഷ് ഇളംതുരുത്തിയിൽ . സാഹിത്യോത്സവം കൺവീനർ കെ സി ജോസഫ്, കെ എസ് ജാസ്, മിനി ജോർജ് , കെ അനീറ്റ എന്നിവർ പ്രസംഗിച്ചു
അബ്രാഹം മണലോടി, റോയി മുരിക്കോലിൽ , സിസ്റ്റർ ഗീത, എൻ വി അബ്രാഹം എന്നിവർ നേതൃത്വം നൽകി.
ലഹരി വിരുദ്ധ സാഹിത്യോത്സവ വിജയി കൾക്കുള്ള പുരസ്ക്കാരങ്ങളും മികച്ച വ്യക്തിത്വ വികസന ക്ലബ്ബുകൾക്കുള്ള അവാർഡുകളും യോഗത്തിൽ വിതരണം ചെയ്തു.
Post a Comment