ഓമശ്ശേരി: അമ്പലക്കണ്ടി എട്ടാം വാർഡ് മുസ്‌ലിം ലീഗും വനിതാ ലീഗും സംയുക്തമായി ഈ വർഷം പരിശുദ്ധ ഹജ്ജ് കർമ്മത്തിന് പുറപ്പെടുന്ന വാർഡ് മുസ്‌ലിം ലീഗ് ജന:സെക്രട്ടറി പി.അബ്ദുൽ മജീദ് മാസ്റ്റർക്കും വാർഡിൽ നിന്നുള്ള മറ്റുള്ളവർക്കും യാത്രയയപ്പ് നൽകി.
യാത്രയയപ്പ് സംഗമം ഓമശ്ശേരി പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി ഉൽഘാടനം ചെയ്തു.നെച്ചൂളി മുഹമ്മദ് ഹാജി അദ്ധ്യക്ഷത വഹിച്ചു.വാർഡ് മുസ്‌ലിം ലീഗ് പ്രസിഡണ്ട് അബു മൗലവി അമ്പലക്കണ്ടി സ്വാഗതം പറഞ്ഞു.
എം.അബൂബക്കർ കുട്ടി മാസ്റ്റർ,അബ്ദു കൊയിലാട്ട്,വി.സി.അബൂബക്കർ,പി.ടി.മുഹമ്മദ്,ഇ.കെ.മുഹമ്മദ് പാറമ്മൽ,പഞ്ചായത്ത് യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് പി.പി.നൗഫൽ,പഞ്ചായത്ത് എം.എസ്.എഫ്.പ്രസിഡണ്ട് യു.കെ.ശാഹിദ്,ശംസുദ്ദീൻ നെച്ചൂളി,അഷ്‌റഫ് കീപ്പോര്,വാർഡ് വനിതാ ലീഗ് ഭാരവാഹികളായ ഹസീന പാറമ്മൽ,വി.സി.മറിയക്കുട്ടി,സാബിറ പറമ്മൽ,സുബീന നെച്ചൂളി എന്നിവർ പ്രസംഗിച്ചു.
ഹജ്ജിനു പോകുന്ന പി.അബ്ദുൽ മജീദ് മാസ്റ്റർ,എം.കെ.പോക്കർ സുല്ലമി എന്നിവർ മറുപടി പ്രസംഗം നടത്തി.ബഷീർ മാസ്റ്റർ മാളികക്കണ്ടി നന്ദി പറഞ്ഞു.
ഫോട്ടോ:അമ്പലക്കണ്ടി എട്ടാം വാർഡ് മുസ്‌ലിം ലീഗ്-വനിതാ ലീഗ് കമ്മിറ്റിയുടെ ഹജ്ജിനു പോകുന്നവർക്കുള്ള യാത്രയയപ്പ് സംഗമം ഓമശ്ശേരി പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി ഉൽഘാടനം ചെയ്യുന്നു.

إرسال تعليق