തിരുവമ്പാടി:
മണിപ്പൂർ സർക്കാരിൻ്റെയും കേന്ദ്ര സർക്കാരിൻ്റെയും നടപടികളിൽ പ്രതിക്ഷേധിച്ചും മണിപ്പൂരിൽ വിഭാഗിയതയുടെ പേരിൽ അടിച്ചമർത്തപ്പെടുന്ന ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരള കോൺഗ്രസ് (എം) തിരുവമ്പാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിക്ഷേധ പ്രകടനവും പ്രതിക്ഷേധ ജ്വാലയും സംഘടിപ്പിച്ചു.
ജില്ലാ പ്രസിഡണ്ട് ടി.എം.ജോസഫ് പ്രതിക്ഷേധ ജ്വാല ഉത്ഘാടനം ചെയ്തു.
അൻപത് ദിവസം പിന്നിട്ട അക്രമം പരിഹരിക്കാൻ വിമുഖത കാണിക്കുന്ന മണിപ്പൂർ സർക്കാരിനെ പിരിച്ചുവിടണമെന്നും രാജ്യത്തെ ഒരു അതിർത്തി സംസ്ഥാനം കത്തിയെരിയുമ്പോൾ പരിഹാരം കാണാൻ ശ്രമിക്കാതെ വിദേശ രാജ്യങ്ങളിൽ പര്യടനം നടത്തുന്ന പ്രധാനമന്ത്രി തൻ്റെ യാത്ര പരിപാടികൾ വെട്ടിച്ചുരുക്കി തിരിച്ചു വരണമെന്ന് കേരള കോൺഗ്രസ് (എം) ആവശ്യപ്പെട്ടു.
നിയോജക മണ്ഡലം പ്രസിഡണ്ട് മാത്യു ചെമ്പോട്ടിക്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി റോയി മുരിക്കോലിൽ, സംസ്ഥാന കമ്മിറ്റി അംഗം സിജോ വടക്കേൻതോട്ടം,വിൽസൺ താഴത്തുപറമ്പിൽ, റോയി കോക്കാപ്പിള്ളിൽ, ജോസ് ഐരാറ്റിൽ, ജോയി മ്ലാക്കുഴി, ഷൈജു കോയി നിലം, മാത്യു തറപ്പുതൊട്ടി, , ജോണി താഴത്തു വീട്ടിൽ, ഫൈസൽ ചാലിൽ, ബേബി തടത്തിൽ, ദിനീഷ് കൊച്ചുപറമ്പിൽ, സണ്ണി പുതുപ്പറമ്പിൽ, സുബിൻ തയ്യിൽ, അനേക് ജോസഫ് എന്നിവർ നേതൃത്വം നൽകി.
Post a Comment