കട്ടിപ്പാറ: 
ചമൽ അംബേദ്ക്കർ സാംസ്ക്കാരിക നിലയം & വായനശാലയുടെ അഭിമുഖ്യത്തിൽ ചമൽ പ്രദേശത്തെ പ്ലസ് 2, SSLC പരീക്ഷയിൽ ഫുൾ A+ നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.


വി.കുഞ്ഞാലി.(ചെയർമാൻ ആഗ്രോ ഇൻ്റസ്ടിയൽ കോർപ്പറേഷൻ കേരള ) വിദ്യർഥികളായ ഫാത്തിമ നിദ എം.കെ, ദീപക് ദിലീപ്, സുബിൻ ദേവസ്യ, ദിൽന ഇ, ആർദ്ര കെ.എസ്, അൽഫോൻസ തെരേസ തോമസ്, റിഫ ഫാത്തിമ എന്നിവർക്ക് 
മൊമെന്റോ  നൽകി ആദരിച്ചു.

അംബേദ്കർ സാംസ്കാരിക നിലയം & വായനശാല പ്രസിഡന്റ് കെ.വി.സെബാസ്റ്റൻ
അദ്ധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ വിഷ്ണു ചുണ്ടൻകുഴി, മനോജ് മാസ്റ്റർ,ആഗസ്റ്റൻ  ഇ.കെ (KVVES) ഗോകുൽ ചമൽ ,ബിനു എൻ.കെ, സുരേഷ് കെ.പി എന്നിവർ ആശംസകൾ അറിയിച്ചു.

സെക്രട്ടറി കെ.പി.രാജൻ സ്വാഗതവും ഷീലത വിജയൻ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post