തിരുവമ്പാടി:
ചെറുകിട വ്യാപാരികളുടെ വയറ്റത്തടിച്ചുകൊണ്ട് ഓൺലൈൻ വ്യാപാരം നടത്തുന്ന വൻകിട കോർപ്പറേറ്റുകൾക്ക് വ്യാപാര സെസ്സ് ഏർപ്പെടുത്തണമെന്നും അങ്ങനെ ലഭിക്കുന്ന തുക ചെറുകിട വ്യാപാരികളുടെ ക്ഷേമത്തിനായി വിനിയോഗിക്കണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് രാജു അപ്സര സർക്കാരിനോട് ആവശ്യപ്പെട്ടു.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവമ്പാടി യൂണിറ്റിന്റെ വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം,
തിരുവമ്പാടി യൂണിറ്റിന്റെ 2022 -23 വർഷത്തെ വാർഷിക പൊതുയോഗം തിരുവമ്പാടി എം .സി ഓഡിറ്റോറിയത്തിൽ നടന്നു .യൂണിറ്റ് പ്രസിഡണ്ട് ജിജികെ തോമസ് അധ്യക്ഷത വഹിച്ചു.
സണ്ണി തോമസ് സ്വാഗതം ആശംസിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി ബാലകൃഷ്ണൻ പുല്ലങ്ങോട് സംഘടനാ പ്രവർത്തന റിപ്പോർട്ടും വരവ് -ചെലവ് കണക്ക് ട്രഷറർ അബ്ദുൾ ഗഫൂറും അവതരിപ്പിച്ചു.
ചടങ്ങിൽ 113 തവണ രക്തദാനം നൽകിയ ജീവകാരുണ്യ പ്രവർത്തകനും യൂണിറ്റ് മെമ്പറുമായ കെ ജെ ജയ്സനെയും ,അന്ധതയെ തോൽപ്പിച്ച് അകക്കണ്ണിന്റെ തിളക്കവുമായി എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയജൂവൽ മനോജ് എന്ന വിദ്യാർത്ഥിയെയും അനുമോദിച്ചു ,
ഈ വർഷത്തെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽഉന്നത വിജയം നേടിയ വ്യാപാരികളുടെ മക്കളെ ഉപഹാരങ്ങളും ക്യാഷ് അവാർഡും നൽകി ആദരിച്ചു .
വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് അഷ്റഫ് മൂത്തേടത്ത് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി പി. കെ. ബാപ്പു ഹാജി ,ജില്ലാ വൈസ് പ്രസിഡണ്ട് മാരായ എവിഎം കബീർ ,റഫീഖ് മാളിക യൂത്ത് വിംഗ് സംസ്ഥാന പ്രസിഡണ്ട് സലിം രാമനാട്ടുകര ,വനിതാവി൦ഗ് ജില്ലാ പ്രസിഡണ്ട് കെ. സരസ്വതി ,നിയോജക മണ്ഡലം ഭാരവാഹികളായ പി. പ്രേമൻ ,ജിൽസ് പെരിഞ്ചേരി, പി. ജെ ജോസഫ് പൈമ്പിള്ളി, അസ്ലം മുക്കം ,കെ. എൻ. ചന്ദ്രൻ ,വി .ഗിരീഷ് ,ജാൻസി ,വിജയമ്മ ,എബ്രഹാം ജോൺ , എന്നിവർ സംസാരിച്ചു .ഫൈസൽ ചാലിൽ ,നദീർ. ടി എ ,ബേബി വർഗീസ് ,അനൂപ് ,ആൽബിൻ . എന്നിവർ നേതൃത്വം നൽകി.
Post a Comment