പ്ലസ് വൺ വിദ്യാർഥികൾക്ക് വരവേൽപ്പ് 2023 സംഘടിപ്പിച്ചു.
കോടഞ്ചേരി : വേളങ്കോട് സെന്റ് ജോർജ്ജസ് ഹയർ സെക്കൻഡറി സ്കൂളിൽ ഒന്നാം വർഷ ക്ലാസ്സുകളിൽ അഡ്മിഷൻ നേടിയ വിദ്യാർത്ഥികൾക്കായുള്ള പ്രവേശനോത്സവം വരവേൽപ്പ് 2023 സംഘടിപ്പിച്ചു.
വിശുദ്ധ ഗ്രന്ഥങ്ങൾ വായിച്ച ചടങ്ങിൽ പ്രവേശനം നേടിയ ഒന്നാം വർഷ ഹയർ സെക്കന്ററി വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു.
പിടിഎ പ്രസിഡന്റ് ഷിജി ആന്റണി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിച്ചു.
തുടർന്ന് വിശിഷ്ടാതിഥികൾ ഭദ്രദീപം കൊളുത്തുകയും പ്രിൻസിപ്പലും അദ്ധ്യാപകരും ചേർന്ന് വിദ്യാർത്ഥികൾക്ക് വെളിച്ചത്തിന്റെ പ്രതീകമായ കത്തിച്ച മെഴുകുതിരികൾ പകർന്നു നൽകുകയും ഏവർക്കുമായി പ്രാർത്ഥിക്കുകയും ചെയ്തു.
ഗവ. കോളേജ് കോടഞ്ചേരി പ്രിൻസിപ്പൽ വൈ. സി. ഇബ്രാഹിം മുഖ്യപ്രഭാഷണവും സ്കൂൾ ഹെഡ്മിസ്ട്രെസ്സ് സി. മെൽവിൻ എസ് ഐ സി അനുഗ്രഹീത പ്രഭാഷണവും നിർവ്വഹിച്ചു.
പി ടി എ വൈസ് പ്രസിഡന്റ് മഞ്ജു ഷിജോ, മാനേജ്മെൻറ് പ്രതിനിധി സി. സുധർമ്മ എസ് ഐ സി, പൂർവ വിദ്യാർത്ഥിനി എമിറ്റ ഗ്രേസ്, പ്ലസ് ടു വിദ്യാർത്ഥിനി അലീന വി. റ്റി. തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
പ്രിൻസിപ്പൽ ബിബിൻ സെബാസ്റ്റ്യൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി റോഷൻ ചാക്കോ ഏവർക്കും നന്ദി പ്രകാശിപ്പിച്ചു. പ്ലസ് ടു സയൻസ് വിദ്യാർത്ഥിനി എൽന എസ് ജോൺ ആങ്കറിങ്ങ് നടത്തി.
പ്ലസ്ടു
വിദ്യാർത്ഥികൾ അവതരിപ്പിച്ച ആശംസഗാനവും നൃത്ത ശിൽപ്പവും വേറിട്ടതായി.
പ്ലസ് ടു വിദ്യാർത്ഥികൾ ചേർന്ന് പ്ലസ് വൺ വിദ്യാർത്ഥികൾക്ക് ആശംസാ കാർഡുകളും മധുര പാനീയ പലഹാരങ്ങളും നല്കി വരവേൽപ്പ് ഗംഭീരമാക്കി.
Post a Comment