തിരുവമ്പാടി:
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും റോട്ടറി ക്ലബ്ബ് തിരുവമ്പാടി യൂണിറ്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നാഷണൽ റ്റുബാക്കോ കൺട്രോൾ പ്രോഗ്രാം പരിപാടിയുടെ ഭാഗമായി ലഹരി വിരുദ്ധ ക്യാമ്പയിൻ  ഉയരെ പഞ്ചായത്ത് തല ഉദ്ഘാടനം ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മേഴ്സി പുളിക്കാട്ട് ഉദ്ഘാടനം ചെയ്തു.


 എക്സൈസ് പ്രിവൻ്റീവ് ഓഫീസർ സന്തോഷ് ചെറുവോട്ട്, കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. പ്രിയ കെ വി എന്നിവർ ക്ലാസ് എടുത്തു.


 വിജോഷ് കെ ജോസഫ് (റോട്ടറി അസിസ്റ്റൻറ് ഗവർണർ) മുഖ്യാതിഥിയായി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റംല ചോലക്കൽ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലിസി എബ്രഹാം ,ഹെൽത്ത് ഇൻസ്പെക്ടർ എം സുനീർ, ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ വിപിൻ സെബാസ്റ്റ്യൻ,  ഹെഡ്മാസ്റ്റർ സജി തോമസ് പി, റോട്ടറി ക്ലബ്ബ് ഭാരവാഹികളായ  ഡോ. ബെസ്റ്റി ജോസ്, ഡോ.എൻ എസ് സന്തോഷ് ,എ .ജെ തോമസ്, ബിനു സെബാസ്റ്റ്യൻ, അഡ്വ. ജിനിൽ ജോൺ, ഡോ. അരുൺ മാത്യു, ഡോ. ചിനുഅരുൺ എന്നിവർ സംസാരിച്ചു.


Post a Comment

Previous Post Next Post