വിശ്വാസമില്ലാത്തവർക്ക് അവിശ്വാസ പ്രമേയം കൊണ്ടു വരാം
തിരുവമ്പാടി : തിരുവമ്പാടി ഗ്രാമ പഞ്ചായത്തിൽ കഴിഞ്ഞ ദിവസം നടന്ന ഭരണ സമിതിയുടെ സാധാരണ യോഗത്തിൽ പ്രൊജക്ട് അസിസ്റ്റന്റിന്റെ കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട് ഭരണസമിതി യോഗത്തിൽ അംഗങ്ങൾ എടുത്ത സ്വതന്ത്ര തീരുമാനത്തിൽ വിവാദം കണ്ടെത്തി ഇടതുപക്ഷം നടത്തിയ പ്രസ്താവന രാഷ്ട്രീയ നേട്ടത്തിനുവേണ്ടിയുള്ള താണെന്ന് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ അബ്ദുറഹിമാൻ പറഞ്ഞു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ടിനെതിരെ വിശ്വാസം നഷ്ടപ്പെട്ട ഭരണ സമിതി അംഗങ്ങൾ ഉണ്ടെങ്കിൽ അവർക്ക് അവിശ്വാസ പ്രമേയം കൊണ്ടുവരാമെന്നും തനിക്ക് പ്രസിഡന്റിനെതിരെ ഈ ഭരണസമിതിയുടെ കാലാവധി തീരുന്നത് വരെ അവിശ്വാസം കൊണ്ടുവരേണ്ട സാഹചര്യങ്ങൾ ഉണ്ടാവില്ലന്നും വൈസ് പ്രസിഡന്റ് കൂട്ടി ചേർത്തു.
കരാർ ജീവനക്കാരെ നിയമിക്കാനും പുറത്താക്കാനും ഗ്രാമ പഞ്ചായത്ത് ഭരണ സമിതിക്ക് തീരുമാനമെടുക്കാം. അത്തരം വിഷയങ്ങളിൽ വോടട്ടെടുപ്പ് നടത്തേണ്ട ആവശ്യമില്ല. എല്ലാ അംഗങ്ങളും അവരുടേതായ സ്വതന്ത്ര അപിപ്രായമാണ് ഈ വിഷയത്തിൽ നടത്തിയത്. ജനാധിപത്യ പ്രക്രിയയിൽ യോജിപ്പും വിയോജിപ്പും സ്വാഭാവികമാണ്. അതിനെ വിവാദമാക്കി യു.ഡി എഫ് ൽ ഭിന്നത കണ്ടെത്താൻ ഇടത് പക്ഷം ശ്രമിക്കേണ്ടതില്ലെന്നും വൈസ് പ്രസിഡന്റ് പറഞ്ഞു.
Post a Comment