താമരശ്ശേരി: രാജ്യത്തിന്റെ സാംസ്‌കാരിക വൈവിധ്യങ്ങളെ വിദേശരാജ്യങ്ങളിൽ പറയാനുള്ള പരസ്യവാചകങ്ങളാക്കി ചുരുക്കുകയും അതേ സമയത്ത് തന്നെ ഏകസംസ്കാരം അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ഭരണകൂട ശ്രമങ്ങളെ ക്രിയാത്മകമായി ചെറുക്കണമെന്ന് എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി ഡോ. എം എസ് മുഹമ്മദ് അഭിപ്രായപ്പെട്ടു.
താമരശ്ശേരി പള്ളിപ്പുറത്ത് നടക്കുന്ന എസ് എസ് എഫ് താമരശ്ശേരി ഡിവിഷൻ സാഹിത്യോത്സവിൽ മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുകയിരുന്നു അദ്ദേഹം. ഡിവിഷൻ പ്രസിഡന്റ് ആശിഖ് സഖാഫി കട്ടിപ്പാറയുടെ അധ്യക്ഷതയിൽ കഥാകൃത്ത് ജാബിർ മലയിൽ ഉദ്ഘാടനം നിർവഹിച്ചു.
ശാഫി അഹ്സനി പെരുവയൽ പ്രമേയപ്രഭാഷണം നടത്തി.
മുൻ എം എൽ എ വി എം ഉമ്മർ മാസ്റ്റർ, മഹല്ല് പ്രസിഡന്റ് സൈനുൽ ആബിദീൻ തങ്ങൾ, കെ എം ബാബു, സത്താർ പള്ളിപ്പുറം, ആശിഖ് ഈർപ്പോണ, ശഫീഖ് കൈതപ്പൊയിൽ സംസാരിച്ചു.
രണ്ട് ദിവസങ്ങളിലായി നൂറിലേറെ കലാസാഹിത്യ മത്സരങ്ങളിൽ എട്ട് സെക്ടറുകളിൽ നിന്നുള്ള ആയിരത്തിലധികം പ്രതിഭകൾ മാറ്റുരക്കുന്ന സാഹിത്യോത്സവ് ഇന്ന് വൈകുന്നേരം സമാപിക്കും.
ഫോട്ടോ: എസ് എസ് എഫ് താമരശ്ശേരി ഡിവിഷൻ സാഹിത്യോത്സവ് കഥാകൃത്ത് ജാബിർ മലയിൽ ഉദ്ഘാടനം ചെയ്യുന്നു.
Post a Comment