തിരുവമ്പാടി :
ഇൻഫാം ജില്ലാ സെക്രട്ടറിയും പശ്ചിമഘട്ട ജനസംരക്ഷണ സമിതി രൂപത സെക്രട്ടറിയും കത്തോലിക്ക കോൺഗ്രസ് മുൻ രൂപത പ്രസിഡന്റുമായിരുന്ന
ബേബി പെരുമാലിൽ അനുസ്മരണവും ബേബി പെരുമാലിൽ കർഷക അവാർഡ് ദാനവും ഇന്ന് വ്യാഴം 5 ന് (27-7-23 ) തിരുവമ്പാടിയിൽ നടക്കും.
ബേബി പെരുമാലിയുടെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ചാണ് തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോന നേതൃത്വത്തിൽ
ചടങ്ങുകൾ സംഘടിപ്പിക്കുന്നത്.
ബേബി പെരുമാലിൽ കർഷക അവാർഡിന് ജോസ് റാണി കാട്ടിനിയാണ് അവാർഡ് നിർണയ സമിതി തിരഞ്ഞെടുത്തത്. ഇന്ന് വൈകുന്നേരം 5 ന് തിരുവമ്പാടി ബസ്റ്റാൻഡ് പരിസരത്ത് നടക്കുന്ന അനുസ്മരണ ചടങ്ങും കർഷക അവാർഡ് ദാനവും താമരശ്ശേരി രൂപതാ അധ്യക്ഷൻ ബിഷപ് മാർ റെ
മീജിയോസ് ഇഞ്ചനാനിയിൽ
ഉദ്ഘാടനം ചെയ്യും.
ഫൊറോന വികാരി ഫാ: തോമസ് നാഗപറമ്പിൽ അധ്യക്ഷ വഹിക്കുന്ന യോഗത്തിൽ കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രതിനിധി ഡോ. ചാക്കോ കാളം പറമ്പിൽ, ഇൻഫാം ജില്ലാ ചെയർമാൻ അഗസ്റ്റിൻ പുളിക്ക കണ്ടം, പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് തുടങ്ങിയവർ പ്രസംഗിക്കും.
ചടങ്ങിനോടനുബന്ധിച്ച് അപകട സമയത്ത് ബേബി പെരുമാലിയെ ആശുപത്രിയിൽ എത്തിക്കാൻ സഹായിച്ച സന്നദ്ധ പ്രവർത്തകരെ ആദരിക്കും.
Post a Comment