തിരുവമ്പാടി :
തിരുവമ്പാടി നിയോജകമണ്ഡലം മുൻ എം. എൽ. എ. യും സി. പി എം. ന്റെ പ്രമുഖ നേതാവുമായ ജോർജ് എം. തോമസിനെതിരെ ഉയർന്ന അഴിമതി ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കുന്നതിന് പാർട്ടി നിയോഗിച്ച അന്വേഷണ കമ്മീഷൻ കുറ്റക്കാരൻ ആണെന്ന് കണ്ടെത്തിയതിനെ തുടർന്ന് പാർട്ടി സംസ്ഥാന കമ്മിറ്റി അദ്ദേഹത്തെ പാർട്ടി പദവികളിൽ നിന്നെല്ലാം നീക്കം ചെയ്യുകയും, പാർട്ടി അംഗത്വത്തിൽ നിന്ന് തന്നെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തു.
വ്യക്തികളിൽ നിന്നും, സ്ഥാപനങ്ങളിൽ നിന്നും, കരാറുകാരിൽ നിന്നുമൊക്കെ പദവി ദുരുപയോഗം ചെയ്ത് ധന സമ്പാധനം നടത്തുകയും വീട് നിർമ്മാണത്തിന് സാധന, സാമഗ്രികൾ പ്രതിഫലമായി വാങ്ങിക്കൊണ്ട് ക്വാറി മാഫിയയെ വഴിവിട്ട് സഹായിച്ചതും, പോലീസുമായി കൂട്ട് ചേർന്ന് വൻ തുക കോഴ വാങ്ങി പോക്സോ കേസ് ഒതുക്കി തീർത്തതും വെറും പാർട്ടി നടപടി കൊണ്ട് അവസാനിപ്പിക്കാവുന്ന വിഷയമല്ല. കുറ്റം ചെയ്തു എന്ന് സ്വന്തം പാർട്ടി തന്നെ പ്രഖ്യാപിച്ച ജോർജ് എം. തോമസിന്റെ പേരിൽ അന്വേഷണം നടത്തി പോലീസ് കേസ് എടുക്കണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് തിരുവമ്പാടി പഞ്ചായത്ത് യു. ഡി. എഫ്. കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവമ്പാടിയിൽ പ്രകടനവും സമ്മേളനവും നടത്തി.
ഡി. സി. സി. ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ ഉദ്ഘാടനം ചെയ്തു. യു. ഡി. എഫ് പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ ടി. ജെ. കുര്യാച്ചന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ടോമി കൊന്നക്കൽ, ബാബു കളത്തൂർ, മുഹമ്മദ് വട്ടപറമ്പിൽ, മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കോയ പുതുവയലിൽ, ഷൗക്കത്തലി കൊല്ലളത്തിൽ, ടി. എൻ. സുരേഷ്, ബിന്ദു ജോൺസൻ, ഷൈനി ബെന്നി, ബിജു എണ്ണാർമണ്ണിൽ, ഷിജു ചെമ്പനാനി, ജിതിൻ പല്ലാട്ട്, ഹനീഫ ആച്ചപ്പറമ്പിൽ, മനോജ് വാഴേപറമ്പിൽ, അമൽ നെടുങ്കല്ലേൽ, ലിബിൻ അമ്പാട്ട്, ജൗഹർ പുളിയക്കോട്, നിഷാദ് ഭാസ്കർ, സുഹൈൽ പ്രസംഗിച്ചു.
Post a Comment