കിഴക്കോത്ത്:
കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് കൃഷിഭവൻ 2023 - 24 വാർഷിക പദ്ധതിയിൽ തെങ്ങ് കൃഷി പ്രോത്സാഹനം പദ്ധതിക്ക് തുടക്കമിട്ടു 18 വാർഡുകളിൽ നിന്നും ഗ്രാമസഭ ഗുണഭോക്തൃ ലിസ്റ്റിൽ പെട്ട 1400ഓളം വരുന്ന തെങ്ങ് കർഷകർക്കാണ് പൊട്ടാഷ്,കുമ്മായം, ജൈവവളം.
എന്നിവ സബ്സിഡി നിരക്കിൽ ലഭ്യമാക്കുന്നത്
ഇതിനായി 14 ലക്ഷത്തോളം അടങ്കൽ തുക പദ്ധതിയിൽ വകയിരുത്തിയിട്ടുണ്ട്.
ഇതിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഇൻചാർജ് വിനോദ് കുമാർ നിർവഹിച്ചു ചടങ്ങിൽ വാർഡ് മെമ്പർ ജബ്ബാർ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
മെമ്പർമാരായ മുഹമ്മദ് മാസ്റ്റർ , റസീന ടീച്ചർ എന്നിവർ ആശംസകൾ നേർന്നു .
കൃഷി അസിസ്റ്റന്റ് മാരായ റുക്കിയ,ഹസീന എന്നിവരും കർഷകരും സന്നിഹിതരായി. അസിസ്റ്റന്റ് കൃഷി ഓഫീസർ സി കെ അബ്ദുൽ റഷീദ് സ്വാഗതം പറഞ്ഞു.
Post a Comment