കോഴിക്കോട്:
എല്ലാ സ്കൂൾ ഹെഡ് മാസ്റ്റർമാർ, പിടിഎ അംഗങ്ങൾ, പഞ്ചായത്ത് അംഗങ്ങൾ എന്നിവർ കുട്ടികൾക്ക് സുരക്ഷിതമായി സ്‌കൂളിൽ യാത്ര സാധ്യമാക്കുന്നു എന്ന് ഉറപ്പുവരുത്തണം. രക്ഷിതാക്കളും അദ്ധ്യാപകരും മഴക്കാലത്തെ അപകടസാധ്യതകൾ കുട്ടികളെ പറഞ്ഞു മനസിലാക്കണം, കുറച്ചു ദിവസത്തിന് ശേഷമാണ് കുട്ടികൾ സ്കൂളിൽ എത്തുന്നത് എന്നത് കൊണ്ട് തന്നെ സ്കൂളും ക്ലാസ് മുറികളും പരിശോധിച്ച ശേഷം വേണം അദ്ധ്യാപനം ആരംഭിക്കാൻ എന്ന് കളക്ടർ നിർദ്ദേശിച്ചു .
പ്രിയപ്പെട്ട വിദ്യാർഥികൾ രക്ഷിതാക്കളുടെയും അദ്ധ്യാപകരുടെയും അധികാരികളുടെയും നിർദേശങ്ങൾ പാലിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം, ജാഗ്രതയോടെ ഉള്ള പെരുമാറ്റം അപകടങ്ങളെ ഒഴിവാക്കും, അപ്പൊ എല്ലാവരും ഗോ ടു യുവർ ക്ളാസസ്സ് !!
Post a Comment