തിരുവമ്പാടി:
വനാതിർത്തികളിൽ സൗരോർജ വേലികൾ സ്ഥാപിക്കാൻ - ത്രിതല പഞ്ചായത്തുകൾ മുൻകൈയ്യെടുക്കണം-കർഷകസംഘം തിരുവമ്പാടി ഏരിയാ കമ്മറ്റി.
നിരന്തരമായി കാട്ടാന അടക്കമുള്ള വന്യമൃഗങ്ങൾ കാർഷിക വിളകൾ നശിപ്പിക്കുന്ന/കോടഞ്ചേരി ,തിരുവമ്പാടി, കൂടരഞ്ഞി - പഞ്ചായത്തുകളുടെ വനാതിർത്തികളിൽ അടിയന്തിരമായി സോളാർ ഫെൻസിംഗ് സ്ഥാപിക്കണം. ത്രിതല -പഞ്ചായത്തുകൾ - വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി - പദ്ധതി നടപ്പാക്കി - കർഷകരെ രക്ഷിക്കണം.
നിരന്തരമായ ആവശ്യം ഉയർന്നിട്ടും കോടഞ്ചേരി ,തിരുവമ്പാടി ഗ്രാമപഞ്ചായത്തുകൾ - കർഷകരുടെ ഈ ആവശ്യത്തോട് മുഖം തിരിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്.
കോടഞ്ചേരി ,തിരുവമ്പാടി പഞ്ചായത്തു ഭരണ സമതികൾ - വനാതിർത്തികളിൽ സോളാർ ഫെൻസിംഗ് നടത്തണം -എന്നാവശ്യപ്പെട്ട് - പഞ്ചായത്ത് ഓഫീസ് ഉപരോധ മടക്കമുള്ള സമരമുറകൾ ആരംഭിക്കുമെന്ന് - കർഷക സംഘം ഏരിയാ സെക്രട്ടറി ജോളി ജോസഫ്, പ്രസിഡണ്ട് സി.എൻ.പുരുഷോത്തമൻ എന്നിവർ പറഞ്ഞു.
Post a Comment