കൂടരഞ്ഞി:
കേരള സംസ്ഥാന വയോജനനയ പ്രഖ്യാപനത്തിന്റെ  ഭാഗമായി മുതിർന്ന പൗരന്മാർക്ക് അർഹമായ ആദരവ് നൽകുന്നതോടൊപ്പം അവരുടെ ആരോഗ്യവും സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടുത്തുകയും  പ്രത്യേക പരിഗണന നൽകി സമൂഹത്തിൽ മെച്ചപ്പെട്ട ജീവിത സാഹചര്യവും ഒരുക്കുന്നതിന് ഊന്നൽ നൽകി കൊണ്ടാണ് വയോജന നയം നടപ്പാക്കി വരുന്നത്. 

കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് വയോജന സൗഹൃദ ഗ്രാമ പഞ്ചായത്ത് ആയി ഉയർത്തുന്ന തിൻ്റെ ഭാഗമായി നടത്തിയ ശില്പശാല ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ആദർശ് ജോസഫ് ഉ്ഘാടന കർമ്മം നിർവഹിച്ചു.

 ക്ഷേമകാര്യ
സ്ഥിരം സമിതി അധ്യക്ഷ റോസ്‌ലി ജോസ് അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡൻ്റ് മേരി തങ്കച്ചൻ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ വി.എസ് രവീന്ദ്രൻ, വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ ജോസ് തോമസ്, വാർഡ് മെമ്പർമാരായ എൽസമ്മ ജോർജ്. സീന ബിജു .ജെറീന റോയ് .ബിന്ദു ജയൻ ,ബാബു മൂട്ടോളി ,പഞ്ചായത്ത്‌അക്കൗണ്ടന്റ് ചന്ദ്രൻ വട്ടോളി എന്നിവർ ആശംസകൾ അറിയിച്ചു . 

ഐ സി ഡി എസ് സൂപ്പർവൈസർ ഫസ്‌ലി സ്വാഗതവും  ആസൂത്രണ സമിതി അധ്യക്ഷൻ ജിജി കട്ടക്കയം നന്ദി അർപ്പിച്ചു. വയോജന സൗഹൃദ ഗ്രാമ പഞ്ചായത്ത് പദ്ധതിയെ ക്കുറിച്ചും വയോജന അയൽക്കൂട്ടം വാർഡ് തല വയോ ക്ലബുകൾ പഞ്ചായത്ത് തല വയോ ക്ലബ്കൾ എന്നിവയുടെ പ്രവർത്തനം ഘടന രൂപീകരണം എന്നിവയെ കുറിച്ച് കില റിസോഴ്‌സ് പേഴ്സൺ മോയി വയലിൽ വിശദമായി ശില്പശാലയിൽ പ്രതിപാദിച്ചു.

 ശേഷം വാർഡ് തലത്തിൽ ഗ്രൂപ്പ്കൾ തിരിഞ്ഞു ചർച്ചകൾ നടത്തി അഭിപ്രായങ്ങളും നിർദേശങ്ങളും അവതരിപ്പിച്ചു. വളരെ വിപുലമായ ചർച്ചകളും നിർദേശങ്ങളും ആണ് 14 ഗ്രൂപ്പ് കളിൽ നിന്നുമായി ഉയർന്നു വന്നത്.
 ജൂലൈ/ 20 /2023 നുള്ളിൽ പഞ്ചായത്ത് തല ഉദ്ഘാടന പരിപാടിക്ക് മുന്നോടിയായി കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിലെ 14 വർഡുകളിലായി 50 വീടുകൾക്ക് ഒരു അയൽക്കൂട്ടം എന്ന നിലയിലും അതിൽ നിന്ന് തിരഞ്ഞെടുത്ത അംഗങ്ങൾ ചേർന്ന് ഒരു വർഡിൽ ഒരു വയോ ക്ലബും ആരംഭിക്കുന്നതിനു ആയി തീരുമാനം എടുത്തു. 

മറുപടി പ്രസംഗത്തിൽ വയോജന സൗഹൃദ ഗ്രാമ പഞ്ചായത്തിന് ആവശ്യമായ എല്ലാ സഹായ സഹകരണങ്ങളും ഗ്രാമ പഞ്ചായത്തിൻ്റെ ഭാഗത്ത് നിന്നും ഉണ്ടാവും എന്നും പകല് വീട് നിർമ്മിക്കാൻ  സൗജന്യമായി  സ്ഥലം ജോസ് വാര്യനി എന്ന് സാമൂഹിക പ്രവർത്തകൻ ലഭ്യമാകിയിട്ടുണ്ടെന്നും വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പകല് വീട് നിർമിക്കും എന്നും ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പ്രഖ്യാപനം നടത്തി. വാർഡ് മെമ്പർ മാർ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ആസൂത്രണ സമിതി അംഗങ്ങൾ നിർവഹണ ഉദ്യോഗസ്ഥർ കുടുംബശ്രീ ADS,CDS മെമ്പർമാർ വാർഡ് വികസന സമിതി കൺവീനർ അങ്കണവാടി വർക്കർമാർ ആശാ വർക്കർമാർ പെൻഷന് അസോസിയേഷൻ പ്രതിനിധികൾ വാതിൽ പഠി സേവന വളണ്ടിയർമാർ, വയോജനങ്ങളുടെ പ്രതിനിധികൾ എന്നീ 100 ഓളം പേര് പരിപാടിയിൽ പങ്കെടുത്തു.

Post a Comment

Previous Post Next Post