തിരുവമ്പാടി:
തിരുവമ്പാടിയിൽ സ: കോടിയേരി ബാലകൃഷ്ണൻ നഗർ വെച്ച് കഴിഞ്ഞദിവസം നടന്ന ഡിവൈഎഫ്ഐ തിരുവമ്പാടി ഈസ്റ്റ് മേഖല സമ്മേളനത്തിൽ ഉപയോഗ ശൂന്യമായി കിടക്കുന്ന തിരുവമ്പാടി ഹൈസ്കൂൾ ഗ്രൗണ്ട് പുനഃസ്ഥാപിക്കണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡൻ്റ് ജാഫർ ഷെരീഫ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു.
മേഖല പ്രസിഡന്റ് അജയ് ഫ്രാൻസി അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി ജിബിൻ പി ജെ പ്രവർത്തന റിപ്പോർട്ടും ബ്ലോക്ക് ജോ.സെക്രട്ടറി രനിൽരാജ് സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു.ബ്ലോക്ക് സെക്രട്ടറി ഇ അരുൺ, ബ്ലോക്ക് ട്രഷറർ ആദർശ് ജോസഫ് തുടങ്ങിയവർ സംസാരിച്ചു.
ഭാരവാഹികളായി നിസാർ സി. എം (സെക്രട്ടറി),അജയ് ഫ്രാൻസി(പ്രസിഡന്റ്), മോബിൻ പി എം (ട്രഷറർ) തുടങ്ങിയവരെ തിരഞ്ഞെടുത്തു.
Post a Comment