ന്യൂഡല്‍ഹി: 
പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് അബ്ദുള്‍ നാസര്‍ മഅ്ദനിക്ക് കേരളത്തിലേക്ക് വരാന്‍ സുപ്രീംകോടതിയുടെ അനുമതി. ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി മഅ്ദനി നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് സുപ്രീംകോടതി ഉത്തരവ്. 

സ്ഥിരമായി കേരളത്തില്‍ നില്‍ക്കാനാണ് അനുമതി. 

15 ദിവസത്തില്‍ ഒരിക്കല്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ ഹാജരാകണം.

കൊല്ലം ജില്ലയിലാണ് താമസിക്കേണ്ടത്. ചികിത്സയ്ക്ക് പുറത്ത് പോകേണ്ടത് കൊല്ലം എസ്പിയുടെ അനുമതിയോടെയാകണം എന്നും കോടതി വ്യക്തമാക്കി. മഅ്ദനിയുമായി ബന്ധപ്പെട്ട കേസില്‍ വിസ്താരം പൂര്‍ത്തിയായതിനാല്‍ ബാക്കി നടപടികള്‍ക്ക് മഅ്ദനിയുടെ സാന്നിധ്യം ആവശ്യമില്ലെന്നും കോടതി നിരീക്ഷിച്ചു. 

എന്നാല്‍ വിചാരണ കോടതി ആവശ്യപ്പെട്ടാല്‍ ബെംഗളൂരുവില്‍ ഹാജരാകണം.

Post a Comment

Previous Post Next Post