കൂടരഞ്ഞി:
മലബാർ റിവർ ഫെസ്റ്റിവലിന്റെ മുന്നോടിയായി കക്കാടംപൊയിലിൽ നടന്ന ട്രക്കിംഗ് ആവേശമായി. 40 ഓളം പേർ നാലു കിലോമീറ്ററോളം ദൂരം നീണ്ടുനിന്ന ട്രക്കിംഗിൻ്റെ ഭാഗമായി.
നായാടംപൊയിലിൽ നിന്നും കുരിശുമലയിലേക്കായിരുന്നു ട്രക്കിംഗ്. അന്തര്‍ദേശീയ വൈറ്റ് വാട്ടർ കയാക്കിങ് മത്സരത്തിന്റെ പ്രചരണാർത്ഥമാണ് ട്രക്കിംഗ് സംഘടിപ്പിച്ചത്.
കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ട്രക്കിംഗ് ഫ്ലാഗ് ഓഫ് ചെയ്തു. വാർഡ് മെമ്പർ ജെറീന റോയ് അധ്യക്ഷത വഹിച്ചു.
കക്കാടംപൊയിൽ വാർഡ് മെമ്പർ സീന ബിജു, ടൂറിസം ഓർഗനൈസേഷൻ പ്രസിഡന്റ് സണ്ണി ചെമ്പാട്ട്, ടൂറിസം ഓർഗനൈസേഷൻ സെക്രട്ടറി ആഷിഖ്, പ്രദേശവാസികൾ തുടങ്ങിയവർ പങ്കെടുത്തു.
ആഗസ്റ്റ് 4,5,6 തിയ്യതികളിലായി തുഷാരഗിരിയിൽ നടക്കുന്ന മലബാർ റിവർ ഫെസ്റ്റിവലിന്റെ മുന്നോടിയായി ആഗസ്റ്റ് രണ്ടിനും മൂന്നിനും പൂവാറംതോട് നിന്നും കക്കാടംപൊയിലിലെക്ക് ഓഫ് റോഡ് എക്സ്പഡീഷനും നടക്കും.
إرسال تعليق