കോടഞ്ചേരി :
ലീഡർ ശ്രീ കെ കരുണാകരന്റെ ജന്മദിനം ഇന്ത്യൻ നാഷണൽ കോൺഗ്രസ് കോടഞ്ചേരി മണ്ഡലം കമ്മിറ്റി സമുചിതമായി ആചരിച്ചു. ദേശഭക്തിഗാനാലാപനവും സർവ്വമത പ്രാർത്ഥനയും പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി. 

മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് സണ്ണി കാപ്പാട്ട് മല അധ്യക്ഷത വഹിച്ചു. 
ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ജോബി ഇലന്തൂർ അനുസ്മരണ സമ്മേളനംഉദ്ഘാടനം ചെയ്തു. യുഡിഎഫ് ചെയർമാൻ കെ എം പൗലോസ്, വിൻസന്റ് വടക്കേമുറിയിൽ, ജോസ് പെരുമ്പള്ളി, അന്നകുട്ടി ദേവസ്യ, ലൈജു അരീപ്പറമ്പിൽ, രജീഷ് മത്തായി പാറേക്കാട്ടിൽ എന്നിവർ പ്രസംഗിച്ചു.


Post a Comment

Previous Post Next Post