മാവൂർ:
മുൻ പ്രമുഖ ട്രേഡ് യൂനിയൻ നേതാവും പൗരപ്രമുഖനുമായിരുന്ന
മാവൂർ തയ്യിൽ ഹംസ ഹാജി (80) നിര്യാതനായി.
എസ്.ടി.യു മുൻ സ്റ്റേറ്റ് ഓർഗനൈസിങ് സെക്രട്ടറിയും മുൻ സംസ്ഥാന മുസ്ലിം ലീഗ് പ്രവർത്തക സമിതി അംഗവും
മാവൂർ ടൗൺ ജുമ മസ്ജിദ് മുൻ
പ്രസിഡൻ്റുമായിരുന്നു.
ദീർഘകാലം കുന്ദമംഗലം നിയോജകമണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ആയിരുന്നു.
കേരള ബിൽഡിങ് ഓണേയ്സ് സംസ്ഥാന ട്രഷററും കോഴിക്കോട് ജില്ല പ്രസിഡണ്ടുമായിരുന്നു.
ഭാര്യ: സുബൈദ മണക്കടവ്.
മക്കൾ: പരേതനായ മൻസൂറലി, മഹറൂഫ് അലി (ബിസിനസ്), അസ്ന, ബിൽക്കീസ്.
മരുമക്കൾ: അബ്ദുള്ള കരുവമ്പൊയിൽ (റിട്ട. പഞ്ചായത്ത് സെക്രട്ടറി )
ജമാൽ വെളിമണ്ണ (പി.ഡബ്ല്യു.ഡി എക്സിക്യൂട്ടീവ് എൻജിനീയർ) സലീന കൂളിമാട്, ബജില കുന്ദമംഗലം.
മയ്യത്ത് നമസ്കാരം വൈകീട്ട് മൂന്നിന് മാവൂർ ടൗൺ പള്ളിയിലും നാലിന് മാവൂർ പാറമ്മൽ വലിയ ജുമാഅത്ത് പള്ളിയിലും.
Post a Comment