തിരുവനന്തപുരം:
സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ നാളെ മുതല്‍ തന്നെ തുടങ്ങും.
ആദ്യഘട്ടത്തിലെ മൂന്ന് അലോട്ട്മെന്റുകള്‍ പൂര്‍ത്തിയ സാഹചര്യത്തിലാണ് തീരുമാനം. സപ്ലിമെന്ററി അലോട്ട്മെന്റുകളും, സീറ്റ് കിട്ടാത്തവര്‍ക്ക് സൗൗകര്യമൊരുക്കാനുള്ള ശ്രമവും തുടരും.
ക്ലാസുകള്‍ തുടങ്ങാൻ തടസ്സമില്ലെന്ന് ഇന്നലെ വിദ്യാഭ്യാസമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗം വിലയിരുത്തി. ഓരോ സ്കൂളിലും പൊതുപരിപാടി വെച്ച ശേഷമായിരിക്കും കുട്ടികളെ സ്വാഗതം ചെയ്യുക. ഇന്ന് സ്കൂളുകളില്‍ ക്ലാസ് മുറികളുടെ ക്രമീകരണവും ശുചീകരണവും നടക്കും. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 25നാണ് പ്ലസ് വണ്‍ ക്ലാസുകള്‍ തുടങ്ങാനായത്. ഇത്തവണ നിശ്ചയിച്ച സമയത്ത് തന്നെ ക്ലാസുകള്‍ തുടങ്ങുന്നതിനാല്‍ കൂടുതല്‍ അധ്യയന ദിനങ്ങള്‍ ലഭിക്കും.
إرسال تعليق