മുക്കം: നാല് വർഷത്തിലധികമായി  മുക്കം നഗര സഭയിലെയും കാരശ്ശേരി, കൊടിയത്തൂർ, ചാത്തമംഗലം ഗ്രാമ പഞ്ചായത്തിലെയും നൂറ് കണക്കിന് ജനങ്ങളാണ് നീർനായ അക്രമണത്തിന് ഇരയായത്. 

കുളിക്കുവാൻ ഉൾപ്പെടെ പുഴയെ മാത്രം ആശ്രയിച്ചിരുന്നവർ നീർനായയെ ഭയന്ന് പുഴയിൽ നിന്ന് അകന്നു പോയിരിക്കുകയാണ്. കുളിക്കുവാനും മറ്റും പുഴയിൽ എത്തുന്നവർക്ക് നീർനായയുടെ അക്രമണം ഭീഷണിയായിരിക്കുന്നു.

കേരള വനം വകുപ്പ് മന്ത്രിക്കും, വകുപ്പ് അധികാരികൾക്കും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും   നീർനായ ഉയർത്തുന്ന പ്രശ്ന പരിഹാരത്തിന്  ഇടപെടൽ നടത്താൻ ഏതാനും വർഷമായി എൻ്റെ സ്വന്തം ഇരുവഞ്ഞി കൂട്ടയ്മശ്രമം നടത്തി വരുന്നു.

ഒക്ടോബർ 2 തിങ്കളാഴ്ച വൈകുന്നേരം കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിലെ തെയ്യത്തുംകടവിൽ വെച്ച് ഇത്രയും കാലത്തിനിടയിൽ നീർനായയുടെ അക്രമത്തിന് ഇരയായ ഇരകളുടെയും, ബന്ധുക്കളുടെയും സംഗമം നടത്തുന്നു.

 പ്രശ്ന പരിഹാരത്തിന് മുക്കം, കാരശ്ശേരി, കൊടിയത്തൂർ, ചാത്തമംഗലം തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികളും, ജനപ്രതിധികളും, സാമൂഹിക പ്രവർത്തകരും ചേർന്നുള്ള കൂട്ടായ ചർച്ചയും ആക്ഷൻപ്ലാൻ തയ്യാറാക്കലും സംഗമത്തിൽ നടക്കും

ജനങ്ങൾ ഭീതിയില്ലാതെ പുഴയിലിറങ്ങുന്ന സ്ഥിതി തിരിച്ച് കൊണ്ട് വരുന്നതിനും, കുളിക്കടവുകളിൽ ഇരുമ്പ് വല സ്ഥാപിച്ച് നിർഭയമായി ജനങ്ങൾക്ക് പുഴയിൽ ഇറങ്ങി കുളിക്കുവാൻ സൗകര്യം ഉണ്ടാക്കുന്നത് ഉൾപ്പെടെ നടപ്പിലാക്കുകയാണ് ഈ പരിപാടി കൊണ്ട് ലക്ഷ്യം വെക്കുന്നത്

മഴക്കുറവ് കാരണം ശക്തമായ വരൾച്ചയെ അഭിമുഖീകരിക്കുവാൻ കാത്തിരിക്കുന്ന ഈ ഘട്ടത്തിൽ നീർനായ ഉയർത്തുന്ന ഭീഷണി പുഴയെ ആശ്രയിച്ച് കഴിയുന്നവർക്ക് വലിയ പ്രയാസമാണ് സൃഷ്ടിക്കുന്നത്.

ആലോചനായോഗത്തിൽ എൻ്റെ സ്വന്തം ഇരുവഞ്ഞി കൂട്ടായ്മ പ്രസിഡണ്ട് പി കെ സി മുഹമ്മദ്‌  അധ്യക്ഷത വഹിച്ചു. സെക്രട്ടറി നാസർ എറക്കോടൻ റിപ്പോർട്ട് അവതരിപ്പിച്ചു. മുസ്തഫ ചേന്ദമങ്ങല്ലൂർ, എം.ടി റിയാസ്, എൻ. ശശികുമാർ, പി കെ ഫൈസൽ, ടി.കെ.നസ്റുള്ള,
ടി കെ.ജുമാൻ, ജി അബ്ദുൽ അക്ബർ, ലൈസ് ചേന്ദമങ്ങല്ലൂർ, സലീം വലിയപറമ്പ്, ജാഫർ പുതുക്കുടി, റിയാസ് കക്കാട്, എന്നിവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post