ഓമശ്ശേരി: അൽ ഇർശാദ് ദഅ് വാ കോളേജ് വിദ്യാർത്ഥി സംഘടനയായ മുർഷിദുസ്സുന്നക്ക് കീഴിൽ നടന്ന നബിദിന സന്ദേശ റാലിക്ക് പ്രൗഢ സമാപ്തി.

 രാവിലെ 8:30ന്  ഓമശ്ശേരിയിൽ നിന്ന് അൽ ഇർശാദ് സെക്രട്ടറി വി ഉസ്സൈൻ മേപ്പള്ളി ഫ്ളാഗ് ഓഫ് ചെയ്തു ആരംഭിച്ച റാലി തെച്യാട്,തറോൽ എന്നീ സ്ഥലങ്ങളിലൂടെ കാൽനടയായി സഞ്ചരിച്ച് 10:30ന് അൽ ഇർഷാദ് മെയിൻ ക്യാമ്പസിൽ  വച്ച് മാനേജ്മെന്റ് &സ്റ്റാഫ് നടത്തിയ സ്വീകരണത്തിൽ സമാപിച്ചു.

 നൂറോളം വിദ്യാർത്ഥികൾ  അണിനിരന്ന റാലി നാട്ടുകാർ ഏറ്റെടുത്തതിന്റെ ഭാഗമായി നിരവധി സ്ഥലങ്ങളിൽ നിന്നും ഊഷ്മളമായ വരവേൽപ്പും സ്വീകരണങ്ങളും ലഭിച്ചു. ഫ്ലവർ ഷോ, ദഫ്, അറബന, പ്ലക്കാർഡ്, ബലൂൺ ആർച്ച് തുടങ്ങിയ വർണാഭമായ ആവിഷ്കാരങ്ങൾ റാലിയുടെ മാറ്റ് കൂട്ടുന്നു. 

'ആറ്റൽ നബി തന്നെയാണ്
വിശ്വാസത്തിൻ്റെ ആത്മാവ്' എന്ന പ്രമേയത്തിൽ മുർഷിദുസ്സുന്ന ഒരു മാസക്കാലം ആചരിക്കുന്ന നബിയോരം റബീഅ് ക്യാമ്പയിനിന്റെ ഭാഗമായാണ് സന്ദേശ റാലി സംഘടിപ്പിച്ചത്. യാത്രക്കാർക്കും കച്ചവടക്കാർക്കും മധുര വിതരണം നടത്തി.

       നബിയോരം ക്യാമ്പയിനിന്റെ ഭാഗമായി വൈവിധ്യമാർന്ന പരിപാടികളാണ് സംഘടനയ്ക്ക് കീഴിൽ നടക്കുന്നത്. ഒക്ടോബർ 14ന് നടക്കുന്ന അഖിലകേരള ഓൺലൈൻ റബീഅ് ക്വിസ്സിൽ 1,2,3 സ്ഥാനങ്ങൾ നേടുന്നവർക്ക് യഥാക്രമം 3001,2001,1001 എന്നിങ്ങനെ ക്യാഷ് പ്രൈസും പങ്കെടുക്കുന്ന എല്ലാവർക്കും ഇ-സർട്ടിഫിക്കറ്റും ലഭിക്കുന്നതാണ്.

     അൽ ഇർഷാദ് സ്ഥാപനങ്ങളുടെ സംയുക്ത നബിദിനാഘോഷം മീലാദ് കോൺഫറൻസ് ഒക്ടോബർ 12ന് ഇർശാദ് മെയിൻ ക്യാമ്പസിൽ വച്ച് നടക്കുന്നതാണ്.

Post a Comment

أحدث أقدم