ലോക ഹൃദയദിനത്തിന്റെ ജില്ലാ തല ഉദ്ഘാടനം സപ്തംബർ 29 ന് 2 മണിക്ക് തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ വെച്ച് നടത്തും 

തിരുവമ്പാടി :
ജീവിത ശൈലി മാറ്റത്തിലൂടെ സമ്പൂർണ്ണ ആരോഗ്യം എന്ന ലക്ഷ്യവുമായി നടപ്പാക്കുന്ന ജീവതാളം പദ്ധതിയുടെ ഭാഗമായി വീടുകളിൽ നടത്തിയ ഹെൽത്തി ഫുഡ് പ്ലേറ്റ് ക്യാമ്പയിൻ തിരുവമ്പാടിയിലെ കുടുംബങ്ങളിൽ തരംഗമായി മാറി.


ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടികൾ, ആരോഗ്യ പ്രവർത്തകർ , കുടുംബശ്രീ പ്രവർത്തകർ , വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശാവർക്കർമാർ ,അംഗനവാടി പ്രവർത്തകർ , മത സാംസ്കാരിക സന്നദ്ധ പ്രവർത്തകർ , യുവജന സംഘടനകൾ എന്നിവർ ക്യാമ്പയിന് നേതൃത്വം നൽകി.


വീടുകളിൽ തയ്യാറാക്കിയ ഹെൽത്തി ഫുഡ് പ്ലേറ്റിന്റെ ഫോട്ടോകൾ  കുടുംബശ്രീ പ്രവർത്തകർ മുഖേന ജൂറി കമ്മിറ്റിക്ക് അയച്ചുകൊടുത്തു.



 വീടുകളിൽ തയ്യാറാക്കിയ ഏറ്റവും നല്ല ഫുഡ് പ്ലേറ്റിന് വാർഡു തലത്തിലും പഞ്ചായത്ത് തലത്തിലും സമ്മാനം നൽകുന്നതാണ്.



ഹെൽത്തി ഫുഡ് പ്ലേറ്റ് വിജയിപ്പിച്ച എല്ലാ കുടുംബാംഗങ്ങളെയും ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മേഴ്സിപുളിക്കാട്ടും കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. പ്രിയ കെ വി യും അഭിനന്ദിച്ചു.


ലോക ഹൃദയ ദിനമായ സെപ്റ്റംബർ 29ന് വെള്ളിയാഴ്ച ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കുന്നതിനായി പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അങ്കണവാടികളിലും ഓഫീസുകളിലും ഉച്ചഭക്ഷണം ഹെൽത്തി ഫുഡ് പ്ലേറ്റ് രീതിയിൽ ഒരുക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് അധ്യാപകരും രക്ഷിതാക്കളും ജീവനക്കാരും .



ലോക ഹൃദയദിനത്തിന്റെ ജില്ലാ തല ഉദ്ഘാടനം സപ്തംബർ 29 ന് 2 മണിക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ വെച്ച് നടത്തും.

 ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. രാജാറാം കിഴക്കേക്കണ്ടിയിൽ മുഖ്യാതിഥി ആയി പങ്കെടുക്കും.

Post a Comment

أحدث أقدم