തിരുവമ്പാടി :
 തിരുവമ്പാടി നിയോജകമണ്ഡലത്തിലെ മേലെപൊന്നാങ്കയം, ഓടപ്പൊയിൽ എന്നിവിടങ്ങളിലെ പട്ടിക വർഗ കോളനികളിലെ 60 കുടുംബങ്ങൾക്കുള്ള പട്ടയവിതരണം ഒക്ടോബർ 19ന് റവന്യു ഭവന നിർമാണ വകുപ്പ് മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യും.

 പുല്ലൂരാംപാറ സിജെഎം ഓഡിറ്റോറിയത്തിൽ നടത്തുന്ന ചടങ്ങിൽ ലിന്റോ ജോസഫ് എം എൽ എ അധ്യക്ഷത വഹിക്കും. 'എല്ലാവർക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനവും സ്മാർട്ട്' എന്ന ലക്ഷ്യം മുൻനിർത്തിയുള്ള സംസ്ഥാന സർക്കാരിന്റ പ്രവർത്തനങ്ങളുടെ ഭാഗമായാണ് പട്ടയവിതരണം.

Post a Comment

Previous Post Next Post