കുറ്റ്യാടി: തോട്ടുമുക്കം പനംപിലാവ് മങ്ങാട്ടിൽ അജുവിന്റെ മകൻ അജോൺ (21) ബൈക്കപകടത്തിൽ മരിച്ചു.
സംസ്കാരം ഇന്ന് (10-10-2023-ചൊവ്വ) വൈകുന്നേരം പനംപ്ലാവ് സെന്റ് മേരീസ് പള്ളിയിൽ.
ഇന്നലെ (തിങ്കളാഴ്ച) വൈകീട്ട് ആറരയോടെ കുറ്റ്യാടി മുണ്ടക്കുറ്റി പാലത്തിനടുത്താണ് അപകടം. അടുക്കത്ത് ഫുട്ബോൾ മത്സരത്തിൽ പങ്കെടുത്ത് ഹോസ്റ്റലിലേക്ക് മടങ്ങുന്നതിനിടെ കോൺക്രീറ്റ് മിക്സ്‌ചർ കയറ്റിവന്ന പിക്കപ്പിൽ ഇടിച്ച് ആയിരുന്നു അപകടം.
അജോൺ തത്ക്ഷണം മരിച്ചു.
പശുക്കടവ് സെയ്‌ന്റ് ബെനഡിക്ട് കോളേജിലെ ബി.എസ്‌എസി. രണ്ടാംവർഷ വിദ്യാർഥിയാണ്.
ഒപ്പമുണ്ടായിരുന്ന പേരാമ്പ്ര പുറ്റാട് സ്വദേശി നവനീത് (20) കോഴിക്കോട് ഗവ. മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലാണ്.
അമ്മ: സിന്തോൾ.
സഹോദരങ്ങൾ: എയ്ഞ്ചൽ (പ്ലസ്ടു വിദ്യാർഥിനി), അബിൻ (എട്ടാംക്ലാസ് വിദ്യാർഥി).
إرسال تعليق