കോഴിക്കോട്: സിഎംഐ സെന്റ് തോമസ് പ്രവിശ്യാംഗവും കരിസ്മാറ്റിക് വചന പ്രഘോഷകനുമായ ഫാ. ജോർജ് കളത്തിൽ (76) അന്തരിച്ചു.

സംസ്കാരം ഇന്ന് (14-10-2023-ശനി) ഉച്ച കഴിഞ്ഞ് 02:30-ന് കൂടത്തായി ലൂർദ് മാതാ ആശ്രമദേവാലയത്തിൽ.

പ്രോവിൻസ് കൗൺസിലർ, അമലാപുരി ഇടവക വികാരി, തളിപ്പറമ്പ് പുഷ്പഗിരി ദർശന ധ്യാനകേന്ദ്രം ഡയറക്ടർ, കുളത്തുവയൽ നിർമല റിട്രീറ്റ് സെന്റർ സ്പിരിച്വൽ ഡയറക്ടർ, കരിസ്മാറ്റിക് നവീകരണ പ്രസ്ഥാനം ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.

കുട്ടനാട് കണ്ണാടിയിൽ ഔസേപ്പച്ചന്റെയും ത്രേസ്യാമ്മയുടെയും മകനാണ്.

സഹോദരങ്ങൾ: ജോസ്, ഏബ്രഹാം, തോമസ്, മാത്യു, അച്ചാമ്മ, കൊച്ചുറാണി, സിസ്റ്റർ ലിമാ റോസ്.


Post a Comment

Previous Post Next Post