തിരുവമ്പാടി:
തിരുവമ്പാടിയിലെ
ട്രാഫിക് പരിഷ്ക്കാരങ്ങൾ അവതാളത്തിൽ .
വർഷങ്ങൾക്കു മുൻപ് നടപ്പിലാക്കിയിരുന്ന തിരുവമ്പാടി ടൗണിലെ വൺ സൈഡ് പാർക്കിങ്ങാണ് ഇപ്പോൾ താറുമാറായത്.
വ്യാപാരി വ്യവസായിയുടെ സെക്കുരിറ്റി ജീവനക്കാരായിരുന്നു നൊ പാർക്കിംഗ് ബോഡുകൾ ഓരോ ദിവസവും മാറ്റി വെച്ചിരുന്നത്.
അവർ ജോലി ഒഴിവാക്കി പോയതിനാൽ . ബോർഡ് മാറ്റി വെക്കൽ നടക്കുന്നില്ല.
അതുകൊണ്ട് ഇപ്പോൾ വാഹന പാർക്കിംഗ് തോന്നിയതു പോലെയാണ് ടൗണിൽ ആണെങ്കിൽ ഗതാഗതക്കുരുക്ക് രൂഷമാവുകയാണ്.
ബസ്സ് സ്റ്റാന്റിലടക്കം വാഹനങ്ങൾ തോന്നിയതു പോലെ പാർക്ക് ചെയ്യുന്നതിനാൽ സ്കൂൾ സമയത്തടക്കം വലിയ ബുദ്ധിമുട്ടാണ് അനുഭവപ്പെടുന്നത്
സ്റ്റാന്റിൽ
പോലീസ് എയിഡ് പോസ്റ്റുണ്ടെങ്കിലും അവിടെ ആവശ്യത്തിന് പോലീസ് ഇല്ലാത്ത അവസ്ഥയാണ്.
ബസ്റ്റാന്റ് പരിസരങ്ങളിൽ ലഹരിമാഫിയകൾ പിടിമുറുക്കുകയാണ്.
പഞ്ചായത്ത് ഭരണ സമിതിയും . അധികാരികളും ഈ വിഷയത്തിൽ ബന്ധപ്പെട്ട് അടിയന്തിര നടപടി സ്വീകരിക്കേണ്ടതാണന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Post a Comment