കട്ടിപ്പാറ :
കട്ടിപ്പാറഗ്രാമ പഞ്ചായത്തിലെ വെട്ടി ഒഴിഞ്ഞതോട്ടം ആറ്റു സ്ഥലത്ത് കല്ല് വിട്ടിൽ മുഹമ്മദിൻ്റെ കൃഷിയിടത്തിൽ കൃഷി നശിപ്പിച്ച് കൊണ്ടിരുന്ന ഏകദേശം 40 - kg തൂക്കം ഉള്ള കാട്ടുപന്നിയെ എം. പാനൽ ഷൂട്ടർ ചന്തു കുട്ടി വേണാടി വെടിവെച്ച് കൊന്നു. വനമേഖലകളിൽ നിന്ന് ഭക്ഷണം തേടി കാട്ടുപന്നികൾ കൂട്ടതോടെ കർഷകരുടെ കൃഷിസ്ഥലങ്ങളിൽ വന്നു കൊണ്ടിരിക്കുകയാണ്. ഇടവിള കൃഷികൾ കാട്ടുപന്നികൾ നശിപ്പികുന്നത് തടയാൻ അടിയന്തിര നടപടികൾ സ്വികരിക്കണമെന്ന് വാർഡ് മെമ്പർ നസിമ അസിസ് ആവശ്യപ്പെട്ടു. കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് മെമ്പർ നസിമ അസിസ്. മുൻ മെമ്പർഅബ്ദുൾ അസിസ്. എന്നിവരുടെ സാന്ന്യദ്ധ്യത്തിൽ കാട്ടുപന്നിയുടെ ജഡം മറവ് ചെയ്തു..

Post a Comment