പുതുപ്പാടി:
ഈങ്ങാപ്പുഴ പഞ്ചായത്ത് ഓഫീസിന് സമീപം ഗ്യാസ് സിലിണ്ടറുകളുമായി എത്തിയ ദോസ്ത് പിക്കപ്പ് വാനും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം.
അപകടത്തിൽ ഓട്ടോ ഡ്രൈവർക്കും യാത്രക്കാർക്കും പരിക്കേറ്റു.
ഓട്ടോ ഡ്രൈവറുടെ നില ഗുരുതരമാണെന്നാണ് വിവരം.
പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
അപകടത്തിൽപ്പെട്ട KL 73 F 6106 നമ്പറിലുള്ള ഇലക്ട്രിക് ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്നത് വയനാട് പുൽപ്പള്ളി സ്വദേശികളാണെന്നാണ് പ്രാഥമിക വിവരം.
ഓട്ടോറിക്ഷയിലുണ്ടായിരുന്നവരെക്കുറിച്ചോ അവരുടെ ബന്ധുക്കളെക്കുറിച്ചോ വിവരം ലഭിക്കുന്നവർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി കാഷ്വാലിറ്റിയുമായി ബന്ധപ്പെടണമെന്ന് അഭ്യർത്ഥിക്കുന്നു.
📞 കോഴിക്കോട് മെഡിക്കൽ കോളേജ് കാഷ്വാലിറ്റി:
+91 495 235 6991
ഈ വിവരം ബന്ധപ്പെട്ടവരിലേക്ക് എത്തിക്കാൻ സഹായിക്കുക.


Post a Comment