താമരശ്ശേരി : സഹകരണമേഖലക്കെതിരായ കേന്ദ്ര നയങ്ങൾക്കും കുപ്രചാരണങ്ങൾക്കുമെ തിരെ കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ നേതൃത്വത്തിൽ താമരശ്ശേരിയിൽ സഹകരണ സ്ഥാപനങ്ങൾക്ക് മുൻപിൽ സഹകരണ സംരക്ഷണ സദസ്സും അഴിമതി വിരുദ്ധ സദസും സംഘടിപ്പിച്ചു.
താമരശ്ശേരി സർവീസ് സഹകരണ ബാങ്കിൽ സി. ഐ. ടി. യു. ഏരിയ സെക്രട്ടറി ടി. സി. വാസു ഉൽഘാടനം ചെയ്തു. യൂണിയൻ ഏരിയ ജോയിന്റ് സെക്രട്ടറി വി. ലിജു അധ്യക്ഷത വഹിച്ചു. ഏരിയ ട്രഷറർ കെ. വി. അജിത, ഏരിയ കമ്മിറ്റി അംഗം ബിജീഷ്. എൻ. കെ, പ്രവീഷ്. വി. പി, അശ്വിൻ. എൻ. എസ് എന്നിവർ സംസാരിച്ചു.
താമരശ്ശേരി കാർഷിക വികസന ബാങ്കിൽ ഏരിയ സെക്രട്ടറി കെ. വിജയകുമാർ, കോടഞ്ചേരി സർവ്വീസ് സഹകര ബാങ്കിൽ പ്രസിഡണ്ട് ഷിബു പുതിയേടത്ത് പുതുപ്പാടി സർവ്വീസ് സഹകരണബാങ്കിൽ ഡയറക്ടർ രാജുമാമ്മൻ കൊടുവള്ളി സർവ്വീസ് സഹകരണ ബാങ്കിൽ പ്രസിഡണ്ട് ഒ പി റഷീദ്, താമരശ്ശേരി മിൽക്ക് സൊസൈറ്റിയിൽ ഏരിയ കമ്മിറ്റി അംഗം ശ്രീജ മനോജ്, എളേറ്റിൽ വനിത സംഘത്തിൽ ഏരിയ ജോ : സെക്രട്ടറി റിൽജ. ടി. കെ എന്നിവർ ഉൽഘാടനം ചെയ്തു സംസാരിച്ചു.
Post a Comment