സംസ്ഥാന സ്‌കൂൾ കായികമേളയിൽ ഹാട്രിക് കിരീടമുറപ്പിച്ച് പാലക്കാട്. മലപ്പുറത്തെ പിന്തള്ളിയാണ് പാലക്കാട് ഹാട്രിക് കിരീടം ചൂടുന്നത്. നേരത്തെ കണ്ണൂരിലും തിരുവനന്തപുരത്തും നടന്ന സ്‌കൂൾ മീറ്റിൽ പാലക്കാട് കിരീട ജേതാക്കളായിരുന്നു.

ആറ് മത്സരങ്ങള്‍ മാത്രം അവശേഷിക്കുമ്പോള്‍ 231 പോയിന്റുമായി ബഹുദൂരം മുന്നിലാണ് പാലക്കാട് ജില്ല. റിലേ മത്സരങ്ങള്‍ മാത്രമാണ് ഇനി ബാക്കിയുള്ളത്. രണ്ടാമതുള്ള മലപ്പുറത്തിന് 147 പോയിന്റാണുള്ളത്. യഥാക്രമം എറണാകുളം (87), കോഴിക്കോട് (73), തിരുവനന്തപുരം (57) എന്നിങ്ങനെയാണ് മൂന്ന് മുതല്‍ അഞ്ച് വരെ സ്ഥാനങ്ങളിലുള്ള ജില്ലകളുടെ പോയിന്റ് നില.

സ്‌കൂളുകളില്‍ ഐഡിയല്‍ ഇ എച്ച് എസ് എസ് കടകശ്ശേരിയും മാര്‍ ബേസില്‍ എച്ച് എസ് എസ് കോതമംഗലവും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ്. 48 പോയിന്റുമായി ഐഡിയലാണ് നിലവില്‍ ഒന്നാം സ്ഥാനത്ത്.

Post a Comment

Previous Post Next Post