തിരുവമ്പാടി :
ജീവതാളം പദ്ധതിയുടെ ഭാഗമായി ലോക ഓസ്റ്റിയോപൊറോസിസ് ദിനത്തിൽ 'ജീവിതത്തിലുടനീളം മികച്ച അസ്ഥികൾ നിർമ്മിക്കാം ' എന്നവിഷയത്തിൽ തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ബോധവൽക്കരണ ക്ലാസ്സും വ്യായാമ പരിശീലനവും നടത്തി.
ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്ന പരിപാടി കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. പ്രിയ കെ വി ഉദ്ഘാടനം ചെയ്തു.ഹെൽത്ത് ഇൻസ്പെക്ടർ എം സുനീർ ,
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ശ്രീജിത്ത് കെ ബി , മുഹമ്മദ് മുസ്തഫ ഖാൻ ,അഞ്ജന (എംഎൽഎസ് പി ) സന്തോഷ് (എൻഎസ്എസ് പ്രോഗ്രാം ഓഫീസർ)എന്നിവർ സംസാരിച്ചു.
ഫിസിക്കൽ ട്രെയിനർ അർജുൻ നരേന്ദ്രൻ കുട്ടികൾക്ക് വ്യായാമത്തിന്റെ പ്രാധാന്യത്തെ കുറിച്ച്ക്ലാസെടുക്കുകയും വ്യയാമം പരിശീലിപ്പിക്കുകയും ചെയ്തു.
അസ്ഥിയിലെ ധാതു സാന്ദ്രത കുറഞ്ഞു എല്ലുകൾ അസാധാരണമായി പെട്ടെന്ന് ഒടിയുന്ന അവസ്ഥയാണ് ഓസ്റ്റിയോപൊറോസിസ്. ഇത് ഒരു നിശബ്ദ രോഗമാണ്. പ്രായമായ വരിൽ അസ്ഥിഒടിയുന്നതിനുള്ള പ്രധാന കാരണം ഇതാണ്.
പ്രോട്ടിനുകൾ, കാൽസ്യം, മഗ്നീഷ്യം, ഫോസ്ഫോറസ്, വിറ്റാമിൻ ഡി എന്നിവയാൽ സമ്പന്നമായ ഭക്ഷണക്രമം ശീലമാക്കുക.
ആരോഗ്യകരമായ ശരീരഭാരം നിലനിർത്തുക.. അതിനായി ദിവസം കുറഞ്ഞത് 30-40 മിനിറ്റ് വ്യായാമം ചെയ്യുക. പുകവലിയും അമിത മദ്യ പാനവും ഒഴിവാക്കുക. എന്നിവയാണ് രോഗം പ്രതിരോധിക്കുന്നതിനുളള മാർഗ്ഗം.
Post a Comment