താമരശ്ശേരി :
രാജ്യത്തിന്റെ ഐക്യത്തിനും അഘനടതക്കും നിലകൊണ്ട നേതാവായിരുന്നു ഇന്ദിരാ ഗാന്ധിയെന്ന് കെ പി സി സി മെമ്പർ എൽ കെ അബ്ദുറഹിമാൻ പറഞ്ഞു.

പഞ്ചാബിൽ ഭീകരവാദം വാദ കലാപം പൊട്ടിപ്പുറപ്പെട്ടപ്പോൾ സധൈര്യം ഇന്ദിരാ ഗാന്ധി നിലപാടെടുക്കുകയും അതിനെ നേരിടുകയും ചെയ്തത് കൊണ്ടാണ് ഇന്നും സമാധാനമായി ജനാധിപത്യ സംസ്ഥാനമായി പഞ്ചാബ് നിലകൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു.

പലസ്തീന് ഒപ്പമാണ് എന്നും ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ എന്നും താമരശ്ശേരിയിലും കോൺഗ്രസ്‌ ഐഖ്യ ദാർഢ്യം പ്രഖാപിക്കുന്നതായും അദ്ദേഹം പറഞ്ഞു.

തുടർന്ന് അദ്ദേഹം പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു.
താമരശ്ശേരി മണ്ഡലം കോൺഗ്രസ്‌ സംഘടിപ്പിച്ച ഇന്ദിരജി അനുസ്മരണ സദസ്സും പലസ്തീൻ ഐഖ്യ ദാർഢ്യ സംഗമവും ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മണ്ഡലം പ്രസിഡണ്ട്‌ എം സി നാസിമുദ്ധീൻ അധ്യക്ഷത വഹിച്ചു.

കെ പി സി സി മെമ്പർ എ അരവിന്ദൻ, പി ഗിരീഷ് കുമാർ, കെ സരസ്വതി, നവാസ് ഈർപ്പോണ,
അഡ്വാ: ജോസഫ് മാത്യു, സത്താർ പള്ളിപ്പുറം, കാവ്യ വി ആർ, ചിന്നമ്മ ജോർജ്, എ പി ഉസ്സൈൻ,എം വേലായുധൻ,ഉമാദേവി, ടി പി ഷരീഫ്, ശശികുമാർ, വി കെ കബീർ, റഷീദ് കൂടത്തായി എന്നിവർ സംസാരിച്ചു.

കെ പി കൃഷ്ണൻ സ്വാഗതവും ഫസ്‌ലാ ബാനു നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post