ഫോട്ടോ:പി.സി.കുഞ്ഞാലൻ കുട്ടി മുസ്‌ലിയാർ ജീവ ചരിത്ര ഗ്രന്ഥം പ്രകാശനത്തോടനുബന്ധിച്ച് അമ്പലക്കണ്ടിയിൽ നടന്ന പ്രത്യേക യോഗം പുതിയോത്ത് ഖത്തീബ് പി.സി.ഉബൈദ് ഫൈസി ഉൽഘാടനം ചെയ്യുന്നു.
ഓമശ്ശേരി:വിശ്രുത പണ്ഡിതനും സമസ്ത കേരള ജം ഇയ്യത്തുൽ ഉലമാ കേന്ദ്ര മുശാവറ-ഫത് വ കമ്മിറ്റികളിൽ അംഗവും നിരവധി മഹല്ലുകളുടെ ഖാദിയും നാലു പതിറ്റാണ്ടോളം പുതിയോത്ത് ജുമാ മസ്ജിദിൽ മുദരിസുമായിരുന്ന ശൈഖുനാ പി.സി.കുഞ്ഞാലൻ കുട്ടി മുസ്‌ലിയാരുടെ ബൃഹത്തായ ജീവചരിത്ര ഗ്രന്ഥം നാളെ(ബുധൻ) രാത്രി 7 മണിക്ക് അമ്പലക്കണ്ടി താജുദ്ദീൻ ഹയർ സെക്കണ്ടറി മദ്‌റസ ഓഡിറ്റോറിയത്തിൽ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ പ്രകാശനം ചെയ്യും.എം.കെ.രാഘവൻ എം.പി.മുഖ്യാതിഥിയാണ്.ഓണമ്പിള്ളി മുഹമ്മദ് ഫൈസി മുഖ്യപഭാഷണം നടത്തും.
'പി.സി.കുഞ്ഞാലൻ കുട്ടി മുസ്‌ലിയാർ:പുതിയോത്ത് ദേശത്തിന്റെ കഥ;ഓമശ്ശേരിയുടേയും'എന്ന 182 പേജുള്ള ജീവചരിത്ര ഗ്രന്ഥത്തിന്റെ രചന നിർവ്വഹിച്ചത് ഗ്രന്ഥകാരനും ചരിത്ര പണ്ഡിതനുമായ ഡോ:മോയിൻ ഹുദവി മലയമ്മയാണ്.പുതിയോത്ത് മഹല്ല് കമ്മിറ്റിയാണ് പുസ്തകം പ്രസിദ്ദീകരിക്കുന്നത്.പ്രകാശന ചടങ്ങിൽ 'സമസ്ത' മുശാവറ അംഗം എൻ.അബ്ദുല്ല ഫൈസി,മുൻ എം.എൽ.എ.വി.എം.ഉമർ മാസ്റ്റർ,നാസർ ഫൈസി കൂടത്തായി,മലയമ്മ അബൂബക്കർ ഫൈസി,ഇ.അഹമ്മദ് കുട്ടി ഫൈസി,പി.സി.ഉബൈദ് ഫൈസി,അൻസാർ അൻവരി പള്ളിക്കുറുപ്പ്,നാസർ എസ്റ്റേറ്റ് മുക്ക്,പി.അബ്ദുൽ നാസർ തുടങ്ങി മത-രാഷ്ട്രീയ-സാമൂഹ്യ രംഗത്തുള്ള നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.
ഇതു സംബന്ധമായി അമ്പലക്കണ്ടി മദ്‌റസയിൽ ചേർന്ന യോഗം പരിപാടികൾക്ക് അന്തിമരൂപം നൽകി.മഹല്ല് പ്രസിഡണ്ട് മഠത്തിൽ മുഹമ്മദ് ഹാജി അദ്ധ്യക്ഷത വഹിച്ചു.പുതിയോത്ത് ഖത്തീബ് പി.സി.ഉബൈദ് ഫൈസി ഉൽഘാടനം ചെയ്തു.പി.വി.മൂസ മുസ്‌ലിയാർ,യൂനുസ് അമ്പലക്കണ്ടി,മദ്‌റസ സ്വദർ മുഅല്ലിം അബ്ദുൽ റഹ്മാൻ മുസ്‌ലിയാർ പിലാശ്ശേരി എന്നിവർ സംസാരിച്ചു.മഹല്ല് ജന:സെക്രട്ടറി കെ.മുഹമ്മദ് ബാഖവി സ്വാഗതവും അബു മൗലവി അമ്പലക്കണ്ടി നന്ദിയും പറഞ്ഞു.
Post a Comment