കൂടരഞ്ഞി : നീലേശ്വരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന മുക്കം ഉപജില്ല ഗണിതശാസ്ത്രമേളയിൽ ഓവറോൾ കിരീടം കരസ്ഥമാക്കി കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് എൽ പി സ്കൂൾ. ഗണിത പസിൽ, ഗണിത പാറ്റേൺ, ഗണിത മോഡൽ എന്നിവയിൽ എ ഗ്രേഡോടുകൂടി ഒന്നാം സ്ഥാനം കരസ്ഥമാക്കി.
കൂടാതെ നമ്പർ ചാർട്ടിൽ മൂന്നാം സ്ഥാനവും എ ഗ്രേഡും നേടി മുക്കം ഉപജില്ലയിലെ മുഴുവൻ സ്കൂളുകളെയും പിന്തള്ളി കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻ എൽ പി സ്കൂൾ ഓവറോൾ ട്രോഫി നേടി. അൽഫോൻസാ ജോസഫ്, ഡൽന ട്രീസ ജിൽസ്, അമൻ തേജസ്, ദിൽന എലിസബത്ത് ജിൽസ് എന്നിവർ ഗണിതശാസ്ത്രമേളയിൽ സ്കൂളിനെ പ്രതിനിധീകരിച്ചു.
Post a Comment