ബിജെപിയെ പിന്തുണയ്ക്കാനുള്ള ജെഡിഎസ് കേന്ദ്രനേതൃത്വത്തിനെതിരെ ശക്തമായ വിമര്‍ശനവുമായി ജോസ് തെറ്റയില്‍. 
ജെഡിഎസ് ദേശീയ സെക്രട്ടറി സ്ഥാനം രാജിവെക്കാന്‍ താന്‍ തയാറാണെന്ന് ജോസ് തെറ്റയില്‍  പറഞ്ഞു. 

പദവി അല്ല തനിക്ക് നിലപാട് ആണ് വലുത്. 
ജെഡിഎസ് കേരള ഘടകത്തിന് ഒറ്റ നിലപാടെ ഉള്ളൂ. ദേശീയ നേതൃത്വം ബിജെപിക്കൊപ്പം എങ്കില്‍ ആ നിലപാടിനൊപ്പം നില്‍ക്കില്ല. തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആലോചിച്ച് വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ബിജെപി പിന്തുണ എച്ച് ഡി ദേവഗൗഡ ഒറ്റയ്‌ക്കെടുത്ത തീരുമാനമാണെന്ന് ജോസ് തെറ്റയില്‍ വിമര്‍ശിക്കുന്നു. 

ഈ തീരുമാനത്തിന് സംസ്ഥാന ഘടകങ്ങളുടെ അനുവാദമോ അവരുടെ അറിവോ പോലും നേടിയില്ല. സോഷ്യലിസ്റ്റ് മനസുള്ള ജനാധിപത്യ വിശ്വാസമുള്ള മറ്റ് കക്ഷികളുമായി ഏത് വിധത്തില്‍ ചേരാന്‍ സാധിക്കുമെന്നും അതിന്റെ സാങ്കേതികത്വം എന്താണെന്നും തങ്ങള്‍ ആലോചിക്കുമെന്നും ജോസ് തെറ്റയില്‍ അറിയിക്കുന്നു. 

എങ്കിലും ലയനം ഏത് പാര്‍ട്ടിയുമായി ആയിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.

മുഖ്യമന്ത്രി പിണറായി വിജയനെതിരായ ദേവദൗഡയുടെ പരാമര്‍ശം അസംബന്ധമായിപ്പോയെന്നും ജോസ് തെറ്റയില്‍ പറയുന്നു. പരാമര്‍ശത്തെ പ്രതിപക്ഷം ആഘോഷമാക്കിയിരിക്കുകയാണ്. വിവാദങ്ങള്‍ക്ക് കാരണമായത് ദേവഗൗഡയുടെ വാക്കുകള്‍ തന്നെയാണ്. 
കേരള ജെഡിഎസ് ഘടനം ഇടതുമുന്നണിയ്‌ക്കൊപ്പം ഉറച്ചുനില്‍ക്കുമെന്നും
അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Post a Comment

Previous Post Next Post