കോടഞ്ചേരി : വേളങ്കോട് സെന്റ് ജോർജസ് ഹയർ സെക്കൻഡറി സ്കൂൾ ഹയർ സെക്കന്ററി വിഭാഗത്തിൽ സബ് ജില്ല ശാസ്ത്രമേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.
കട്ടിപ്പാറ ഹോളി ഫാമിലി ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടന്ന താമരശ്ശേരി സബ് ജില്ലാ ശാസ്ത്രമേളയിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ പ്രവർത്തിപരിചയമേളയിലും ഗണിതശാസ്ത്രമേളയിലും സ്കൂൾ മികവ് പുലർത്തി ഓവറോൾ ചാമ്പ്യൻഷിപ്പിന് അർഹരായി.
വിജയികളായ വിദ്യാർത്ഥികളെ സ്കൂൾ രക്ഷാകർതൃ സമിതിയും, മാനേജ്മെന്റും അധ്യാപകരും വിദ്യാർത്ഥികളും അഭിനന്ദനങ്ങൾ അറിയിച്ചു.
Post a Comment