കട്ടാങ്ങൽ : എസ്.കെ.എസ്.എസ്.എഫ് എൻ. ഐ ടി മേഖല കമ്മറ്റിയുടെ കീഴിൽ കട്ടാങ്ങലിൽ അങ്ങാടിയിൽ വെച്ച് ഇസ്രായേലിന്റെ ഫലസ്തീൻ കൂട്ടക്കുരുതിക്കെതിരെ യുദ്ധ വിരുദ്ധ സമാധാനറാലി നടത്തി.
മുദ്ധസിർ ഫൈസി മലയമ്മ ഉദ്ഘാടനം ചെയ്തു.
മേഖല എസ്.കെ.എസ്.എസ്.എഫ് ട്രഷറർ റഊഫ് മലയമ്മ അധ്യക്ഷനായി.
ഫിർദൗസ് തങ്ങൾ കളൻതോട് പ്രാർത്ഥന നടത്തി, സലാം മാസ്റ്റർ മലയമ്മ, അസീസ് പുള്ളാവൂർ കുഞ്ഞിമരക്കാർ മലയമ്മ, ഹകീം മാസ്റ്റർ കളൻതോട്, ഷുക്കൂർ പാറമ്മൽ സംബന്ധിച്ചു
സെക്രട്ടറി റഊഫ് പാറമ്മൽ സ്വാഗതവും ഷാഹുൽ ഹമീദ് ഫൈസി ചെറൂപ്പ നന്ദിയും പറഞ്ഞു.
Post a Comment