താമരശ്ശേരി: സാമൂഹ്യ സാംസ്കാരിക പ്രവർത്തകനും
സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചോദന പംക്തി 'ഇന്നത്തെ ചിന്തകൾ' അഞ്ഞൂറ് അധ്യായങ്ങൾ പൂർത്തിയാക്കുകയും ചെയ്ത
ഉസ്മാൻ താമരശ്ശേരിയെ ആദരിച്ചു.
താമരശ്ശേരി സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നടന്ന ആദരിക്കൽ ചടങ്ങ് മാപ്പിളപ്പാട്ട് ഗവേഷകൻ ഫൈസൽ എളേറ്റിൽ ഉദ്ഘാടനം ചെയ്തു. ജാനു തമാശ ഫെയിം ലിധി ലാൽ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.
അഡ്വ. ടി.പി.എ. നസീർ അധ്യക്ഷത വഹിച്ചു. വിനോദ് താമരശ്ശേരി സ്വാഗതം പറഞ്ഞു താമരശ്ശേരി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അഡ്വ.ജോസഫ് മാത്യു, എം.വി. യുവേഷ്, സബ് ഇൻസ്പെക്റ്റർ എ. രാധാകൃഷ്ണൻ, മജീദ് ഭവനം, ഉസ്മാൻ.പി.ചെമ്പ്ര,സത്താർ പള്ളിപ്പുറം,സുബൈർ വെഴുപ്പൂർ,പി. ഇന്ദു, കെ.പി. കൃഷ്ണൻ, പി.എ. അബ്ദുറഹിമാൻ, വി.കെ. പ്രജീഷ്, ഒ. അബ്ദുൽ റഷീദ്, എസ്.വി. സുമേഷ്, 'സി. ആയിഷ, പി.എ. റഷീദ്, റാഷി താമരശ്ശേരി, മിസ്ര വാവാട്, പ്രഭീത് മലപുറം, സുധൻ എന്നിവർ സംസാരിച്ചു. സെയ്ദ് അബാനും സംഘവും നടത്തിയ ഗസൽ സന്ധ്യയും നടന്നു.
Post a Comment