ഓമശ്ശേരി: അമ്പലക്കണ്ടി താജുദ്ദീൻ ഹയർ സെക്കണ്ടറി മദ്‌റസയിലെ പൂർവ്വ വിദ്യാർത്ഥികൾ സംഘടിപ്പിച്ച മീലാദ് ഫെസ്റ്റ്-ആത്മകം 2023 ശ്രദ്ദേയമായി.മർഹൂം പി.സി.കുഞ്ഞാലൻ കുട്ടി മുസ്‌ലിയാർ നഗറിൽ പുതിയോത്ത് മുദരിസ് അൻസാർ അൻവരി പള്ളിക്കുറുപ്പ് ഉൽഘാടനം ചെയ്തു.യൂനുസ് അമ്പലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.അബു മൗലവി അമ്പലക്കണ്ടി,തടായിൽ അബു ഹാജി എന്നിവർ പ്രസംഗിച്ചു.
മഹല്ല് ജന:സെക്രട്ടറി കെ.മുഹമ്മദ് ബാഖവി,മദ്‌റസ പ്രസിഡണ്ട് നെച്ചൂളി മുഹമ്മദ് ഹാജി,ജന:സെക്രട്ടറി വി.സി.അബൂബക്കർ ഹാജി,ഭാരവാഹികളായ കെ.ടി.ഇബ്രാഹീം ഹാജി,നെരോത്ത് മുഹമ്മദ് ഹാജി,വി.പി.യൂസുഫ്,പി.ടി.മുഹമ്മദ്,പൂർവ്വ വിദ്യാർത്ഥി പ്രതിനിധികളായ യു.അബ്ദുൽ ഹസീബ്,യു.കെ.ശാഹിദ് എന്നിവർ സംസാരിച്ചു.ഡോ:ടി.അലി ഹുസൈൻ വാഫി സ്വാഗതവും കെ.മുഹമ്മദ് അശ്‌റഫ് വാഫി നന്ദിയും പറഞ്ഞു.
മദീന മുനവ്വറയിൽ നിന്നും വിശുദ്ധ ഖുർആൻ ഹിഫ്ളിൽ സനദ് നേടിയ ഹാഫിള് യു.പി.അബൂബക്കർ ഫൈസി നേതൃത്വം നൽകിയ ഖുർആൻ റിയാലിറ്റി ഷോ ആകർഷണീയമായി.ഇശൽ നിലാവ്,അക്കരെ നിന്ന് തുടങ്ങിയ സ്പെഷ്യൽ പ്രോഗ്രാമുകളും അരങ്ങേറി.പൂർവ്വ വിദ്യാർത്ഥികളുടെ ദഫ് ഉൾപ്പടെയുള്ള കലാപരിപാടികളും നടന്നു.
ഫോട്ടോ:അമ്പലക്കണ്ടി താജുദ്ദീൻ മദ്‌റസ പൂർവ്വ വിദ്യാർത്ഥികൾ സംഘടിപ്പിച്ച 'ആത്മകം-23'പുതിയോത്ത് മുദരിസ് അൻസാർ അൻവരി പള്ളിക്കുറുപ്പ് ഉൽഘാടനം ചെയ്യുന്നു.
Post a Comment