ഓമശ്ശേരി: ജലജന്യ രോഗമായ മഞ്ഞപ്പിത്തം റിപ്പോർട്ട്‌ ചെയ്യപ്പെട്ടതിനെ തുടർന്ന് ഓമശ്ശേരി പഞ്ചായത്ത്‌ ഭരണസമിതി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സഹകരണത്തോടെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി.ഇതിന്റെ ഭാഗമായി പഞ്ചായത്തിലെ മുഴുവൻ കുടിവെള്ള സ്രോതസ്സുകളും ശുദ്ധീകരിക്കുക എന്ന ലക്ഷ്യത്തോടെ ഒരു ദിനം ഒരു വാർഡ്‌ ക്ലോറിനേഷൻ കാമ്പയിന്‌ തുടക്കം കുറിച്ചു.മഞ്ഞപ്പിത്തം കൂടുതൽ റിപ്പോർട്ട്‌ ചെയ്യപ്പെട്ട ഓമശ്ശേരി ഏഴാം വാർഡിലാണ്‌ കാമ്പയിൻ പ്രവർത്തനങ്ങളുടെ ആദ്യ ഘട്ടം നടക്കുന്നത്‌.ആഗസ്ത്‌,സെപ്തംബർ മാസങ്ങളിലാണ്‌ മഞ്ഞപ്പിത്തം റിപ്പോർട്ട്‌ ചെയ്യപ്പെട്ടത്‌.നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും ആശങ്കപ്പെടാനില്ലെന്നും ജാഗ്രതയും കരുതലും അനിവാര്യമാണെന്നും അധികൃതർ പറഞ്ഞു.ആശ പ്രവർത്തകരുടേയും കുടുംബശ്രീ അയൽക്കൂട്ടങ്ങളുടേയും സന്നദ്ധ പ്രവർത്തകരുടേയും സഹായത്തോടെ ആരോഗ്യ വിഭാഗം ജീവനക്കാരുടെ മേൽ നോട്ടത്തിൽ പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലേയും ജല സ്രോതസ്സുകളിൽ ക്ലോറിനേഷൻ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കാനാണ്‌ ഉദ്ദേശിക്കുന്നതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.അബ്ദുൽ നാസർ കാമ്പയിൻ ഉൽഘാടനം ചെയ്തു.വൈസ്‌ പ്രസിഡണ്ട്‌ ഫാത്വിമ അബു അദ്ധ്യക്ഷത വഹിച്ചു.വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി,ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ കെ.കരുണാകരൻ മാസ്റ്റർ,പഞ്ചായത്തംഗങ്ങളായ പി.കെ.ഗംഗാധരൻ,പി.ഇബ്രാഹീം ഹാജി,ഡോ:നാജിയ,ഹെൽത്ത്‌ ഇൻസ്‌പെക്ടർ കെ.എം.ഉണ്ണികൃഷ്‌ണൻ,ജൂനിയർ ഹെൽത്ത്‌ ഇൻസ്പെക്ടർമാരായ മഞ്ജുഷ,ജോൺസൺ,പ്രമിഷ,അൽ ഫോൺസ,പഞ്ചായത്ത്‌ എച്ച്‌.ഐ.സുനു എന്നിവർ സംസാരിച്ചു.

ഫോട്ടോ:ഓമശ്ശേരിയിൽ ഒരു ദിനം ഒരു വാർഡ്‌ ക്ലോറിനേഷൻ കാമ്പയിൻ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.അബ്ദുൽ നാസർ ഉൽഘാടനം ചെയ്യുന്നു.

Post a Comment

Previous Post Next Post