തിരുവമ്പാടി :
ന്യൂനപക്ഷ - പിന്നോക്ക ജനവിഭാഗത്തിന്റെ അവകാശ പോരാട്ടത്തിൽ നിർണ്ണായ പങ്ക് വഹിച്ച ചന്ദ്രിക ദിനപത്രം തൊണ്ണൂറ് വർഷം പിന്നിടുന്ന അഭിമാന മുഹൂർത്തത്തിൽ മലയോര കുടിയേറ്റ കർഷക ഗ്രാമമായ തിരുവമ്പാടിയിൽ ചന്ദ്രിക പ്രചരണ ക്യാമ്പയിന്  പഞ്ചായത്ത് മുസ്ലീം ലീഗ് കമ്മിറ്റിയുടെയും പോഷക ഘടകങ്ങളുടേയും നേതൃത്വത്തിൽ ഗംഭീര തുടക്കം കുറിച്ചു.

ഗ്രാമത്തിൽ മുസ്ലീം ലീഗ് ന്യൂനപക്ഷമാണെങ്കിലും ചന്ദ്രികയുടെ പ്രചരണ ക്യാമ്പയിനിലൂടെ ഗ്രാമത്തിൽ പരമാവതി ചന്ദ്രിക വരിക്കാരെ ചേർക്കാനുള്ള തെയ്യാറെടുപ്പാണ് മുസ്ലിം ലീഗ് പഞ്ചായത്ത് ഭാരവാഹികളും പോഷക ഘടകത്തിന്റെ ഭാരവാഹികളും ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.

തിരുവമ്പാടിയിൽ നടന്ന പ്രചരണ പരിപാടി ദുബൈകെ എം സി സി നിയോജകമണ്ഡലം നേതാവ് പൊന്നാനി മുഹാജിറിന് ചന്ദ്രിക കോപ്പി നൽകി ദളിത് ലീഗ് നിയോജക മണലം ജന.സെക്രട്ടറി നിഷാദ് ഭാസ്ക്കരൻ ഉദ്ഘാടനം ചെയ്തു.

തിരുവമ്പാടി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് കോയ പുതു വയൽ, ട്രഷറർ സിയാദ് പര്യടത്ത്, തിരുവമ്പാടി പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് സാഫിർ ദാരിമി, തിരുവമ്പാടി പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി റഫീഖ് ഞങ്ങിൻച്ചാലിൽ,  പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രസിഡൻറ് ഫൈസൽ മാതംവീട്ടിൽ,
എം.എസ് എഫ് പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് ജുബൈൽ, വനിത ലീഗ് പഞ്ചായത്ത് സെക്രട്ടറി സുഹറ പുതുവയൽ, മുഹമ്മദലി പരുത്തിക്കുന്നേൽ,അലി ചിരങ്ങാതൊടി , ജാബിർ മംഗലശേരി,സഹീർ ചെറാതൊടി ,കുമാരൻ പാണ്ടിക്കോട്ടുമ്മൽ , നീലാണ്ടൻ മറിയപുറം,നാസർ തേക്കുംതോട്ടം,ഷംസു കീഴെപാട്ട് തുടങ്ങിയവർ സംസാരിച്ചു.

Post a Comment

Previous Post Next Post