ഓമശ്ശേരി:പഞ്ചായത്തിലെ നാലാം വാർഡ് കുടുംബശ്രീ സി.ഡി.എസ്.മെമ്പറും പൊതു പ്രവർത്തന രംഗത്ത് സജീവ സാന്നിദ്ധ്യവുമായിരുന്ന തെച്ച്യാട് ഇരൂൾ കുന്നുമ്മൽ ഷൈനി (39) യുടെ ആകസ്മിക വേർപാട് നാടിനെ ദു:ഖത്തിലാഴ്ത്തി.
മൂന്നാഴ്ച്ച മുമ്പാണ് രോഗം പിടിപെടുന്നത്.
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിൽ കഴിയവെ രോഗം ഗുരുതരമാവുകയും കഴിഞ്ഞ ദിവസം മരണപ്പെടുകയുമായിരുന്നു.
അശോകനാണ് ഭർത്താവ്.അശ്വിൻ,അഭിനവ് എന്നിവർ മക്കളാണ്.
ഓമശ്ശേരി കമ്മ്യൂണിറ്റിഹാളിൽ ചേർന്ന അനുശോചന യോഗത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് പി.അബ്ദുൽ നാസർ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പർ നാസർ എസ്റ്റേറ്റ്മുക്ക്,പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫാത്വിമ അബു,വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി,ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് തട്ടാഞ്ചേരി,ബ്ലോക് പഞ്ചായത്തംഗം ടി.മഹ്‌റൂഫ്,പഞ്ചായത്തംഗങ്ങളായ സൈനുദ്ദീൻ കൊളത്തക്കര,കെ.ആനന്ദകൃഷ്ണൻ,ഒ.പി.സുഹറ,സി.എ.ആയിഷ ടീച്ചർ,അശോകൻ പുനത്തിൽ,മൂസ നെടിയേടത്ത്,എം.ഷീല,സി.ഡി.എസ്.ചെയർപേഴ്സൺ സുഹറാബി നെച്ചൂളി,കെ.വി.ഷാജി,വേലായുധൻ മുറ്റോളിൽ,നീന സുരൻ,ശോഭേഷ്,സാവിത്രി പുത്തലത്ത്,ജെസി റോബൻ എന്നിവർ സംസാരിച്ചു.അനുശോചന യോഗത്തിൽ ജന പ്രതിനിധികളും കുടുംബശ്രീ എ.ഡി.എസ്/സി.ഡി.എസ് പ്രവർത്തകരും സംഘടനാ പ്രതിനിധികളും പങ്കെടുത്തു.
Post a Comment