തിരുവമ്പാടി: 
ആറു ദിവസം മുമ്പ് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി.
തിരുവമ്പാടി  ഇരുമ്പകം  സ്വദേശി  പുത്തൻപുരക്കൽ പി.വി ചന്ദ്രനെ(67)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

മുക്കം ബെൻഡ് പൈപ്പ് പാലത്തിനു സമീപം മാന്ത്ര റോഡിലാണ് മൃതദേഹം കണ്ടെത്തിയത്.

 ഒക്ടോബർ 6 മുതലാണ് ചന്ദ്രനെ കാണാതായത്.

തിരുവമ്പാടി പോലീസ് കേസെടുത്തു അന്വേഷിച്ചു വരികയായിരുന്നു.

 മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക്  മാറ്റി. 

ഭാര്യ: കല്യാണി

മക്കൾ: ജിയേഷ്, ജിഷ

 മരുമക്കൾ: അനിൽകുമാർ(തിരുവമ്പാടി) സുരഭി (അഗസ്ത്യൻമുഴി),

സംസ്കാരം നാളെ ഉച്ചയ്ക്ക് 12 മണിക്ക് തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പൊതുമശാനത്തിൽ .

Post a Comment

أحدث أقدم