ഓമശ്ശേരി :
വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂളിൽ നടന്ന പിടി എ ജനറൽ ബോഡി മീറ്റിംഗിൽ രക്ഷിതാക്കൾക്കായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

ബോധവൽക്കരണ ക്ലാസിന്റെ ഉദ്ഘാടനം സ്കൂൾ മാനേജർ ഫാ.സൈമൺ കിഴക്കേക്കുന്നേൽ നിർവഹിച്ചു.


കുട്ടികളുടെ വളർച്ചയിൽ രക്ഷിതാക്കളുടെ പങ്ക് എന്ന വിഷയത്തിൽ സംഘടിപ്പിച്ച ബോധവൽക്കരണ ക്ലാസിന് മോട്ടിവേഷൻ ട്രെയ്നർ സി കെ വിജയൻ മാസ്റ്റർ നേതൃത്വം നൽകി.

പി ടി എ പ്രസിഡന്റ് അബ്ദുൾ സത്താർ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ ജെയിംസ് ജോഷി എം പി ടി എ പ്രസിഡന്റ് ഭാവന വിനോദ് അധ്യാപക പ്രതിനിധി ബിജു മാത്യു എന്നിവർ പ്രസംഗിച്ചു.

ചടങ്ങിൽ വെച്ച് സ്കൂൾ മികവ് പ്രവർത്തനങ്ങളുടെ പ്രദർശനവും സംഘടിപ്പിച്ചു.

Post a Comment

أحدث أقدم